Image

കല്ല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്കേ പങ്കെടുക്കാന്‍ പറ്റൂ, സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് പങ്കെടുക്കാമല്ലോ; സര്‍ക്കാരിനെ ട്രോളി രഞ്ജിനി ഹരിദാസ്

Published on 18 May, 2021
കല്ല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്കേ പങ്കെടുക്കാന്‍ പറ്റൂ, സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് പങ്കെടുക്കാമല്ലോ; സര്‍ക്കാരിനെ ട്രോളി രഞ്ജിനി ഹരിദാസ്
കൊച്ചി: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന തീരുമാനത്തിനെതിരെ രഞ്ജിനി ഹരിദാസ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രഞ്ജിനി തന്റെ നിലപാട് അറിയിച്ചത്.

ഒരു കഥ പറഞ്ഞുകൊണ്ടാണ് രഞ്ജിനി സര്‍ക്കാരിനെ പരിഹസിക്കുന്നത്. തന്റെ സുഹൃത്ത് മകളുടെ കല്ല്യാണം ക്ഷണിക്കാനായി വീട്ടില്‍ വന്നിരുന്നുവെന്നും കല്ല്യാണക്കുറി വായിച്ചപ്പോള്‍ താന്‍ ഞെട്ടിയെന്നും രഞ്ജിനി പറയുന്നു.

എന്റെ മകളുടെ സത്യപ്രതിജ്ഞക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്നാണ് കത്തില്‍ എഴുതിയിരുന്നത്. എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറയുകയാണ്. കല്ല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന് ,’ രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക