Image

നാടിനൊരു പള്‍സ് ഓക്‌സിമീറ്റര്‍; നിങ്ങള്‍ക്കും പങ്കാളിയാകാം

Published on 20 May, 2021
നാടിനൊരു പള്‍സ് ഓക്‌സിമീറ്റര്‍; നിങ്ങള്‍ക്കും പങ്കാളിയാകാം


ഡബ്ലിന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് സഹായ മനസ്‌കരായ ആളുകളുടെ പിന്തുണയോടെ 300 പള്‍സ് ഓക്‌സിമീറ്റര്‍ ചൊവ്വാഴയോടെ എയര്‍ കാര്‍ഗോ വഴി നാട്ടിലേക്ക് അയക്കുവാനുള്ള തയാറെടുപ്പിലാണ്.

അയര്‍ലണ്ടിലെ പ്രമുഖ ഫാര്‍മസിയായ Molloys Pharmacy യില്‍ നിന്നും 14 യൂറോ മുതലുള്ള പള്‍സ് ഓക്‌സിമീറ്ററുകള്‍ ഓര്‍ഡര്‍ നല്‍കി നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളിയായി ജന്മനാടിന് കൈത്താങ്ങാകാം.Molloys Pharmacy യില്‍ നിന്നും എങ്ങനെ ഓര്‍ഡര്‍ ചെയ്യണമെന്നുള്ള വിവരങ്ങള്‍ക്ക് www.wmcireland.com സന്ദര്‍ശിക്കുക.

നിങ്ങളുടെ പരിചയത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ, നിങ്ങള്‍ക്ക് നേരിട്ടോ പള്‍സ് ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെങ്കില്‍ അവയും ഇതോടൊപ്പം അയയ്ക്കാന്‍ സാധിക്കും. വിവരങ്ങള്‍ക്ക് : 0870557783 (അനിത്ത്), 0872365378 (കിംഗ് കുമാര്‍ ). അടുത്ത ആഴ്ച തന്നെ അയയ്ക്കേണ്ടതിനാല്‍ എത്രയും വേഗം ഇതിനോട് സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക