Image

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 11

Published on 22 May, 2021
കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 11
മഹാഗൗരി തൻ്റെ കഥ തുടർന്നു.
"നന്ദയുടെ മാതാപിതാക്കൾ , അതായത്   അയൽവാസികൾ  ആ പാവങ്ങൾ  ജീവച്ഛവമായിത്തീർന്ന ആത്മാക്കൾ അത് കഴിഞ്ഞ ഉടനെ തന്നെ , കോയമ്പത്തൂരുള്ള അവരുടെ മകന്റെ കൂടെ പോയി.ആ വീടവർ കുറെ നാൾ അടച്ചിട്ടു . പിന്നെ കിട്ടിയ വിലക്ക് വിറ്റു. 
അകാലത്തിൽ തങ്ങളെ വിട്ടു  മാഞ്ഞുപോയ മകളുടെ ആത്മാവിനായി , അവളുടെ മോക്ഷത്തിനായി പ്രാർത്ഥിച്ചു കൊണ്ടവർ ഇപ്പോഴും അവിടെയുണ്ട് .
" അവർ പോയത് , കുറെ നാളുകൾക്കു ശേഷം ഞാൻ അറിഞ്ഞു "
" അത് ഏതായാലും നന്നായി " പരിഹാസത്തോടെ മഹാഗൗരി പറഞ്ഞു .
" എന്നെ നിങ്ങൾ ഒരിക്കലും അന്വേഷിച്ചില്ല ?"
" കാലിനു multiple fracture ആയിരിന്നു. അച്ഛൻ എന്നെ അവിടെ പിന്നെ പഠിപ്പിച്ചുല്ല . ചെന്നൈയിൽ ആയിരുന്നു തുടർപഠനം.
സത്യം പറഞ്ഞാൽ അന്വേഷിക്കാൻ ഭയമായിരുന്നു ..
" പൊള്ളുന്ന നിനവുകളെ പുനർവ്വിചാരണയ്ക്ക് എടുക്കുകയല്ല . എന്നാലും നിങ്ങൾ അറിയണം ഞാൻ അനുഭവിച്ചത് . കാതു കൂർപ്പിച്ചു കേൾക്കണം .
ഞാൻ ജേർണലിസം പഠിച്ചത് തന്നെ , നിങ്ങൾക്ക് എതിരെ ,നിങ്ങളെപ്പോലെയുള്ള കശ്മലന്മാർക്കെതിരെ പടവാൾ ഉയർത്താനാണ്. എനിക്ക് കിട്ടാതെ പോയ നീതി , രണ്ടാൾക്കെങ്ങിലും വാങ്ങികൊടുക്കാൻ ..
പീഡനത്തിനിരയായ പല പെൺകുട്ടികളും പിന്നീട് ആത്മഹത്യ ചെയ്ത സംഭവങ്ങളിൽ കുറ്റവാളികൾ സമൂഹത്തിൽ വിലസുന്നത് നാം കണ്ടിട്ടുണ്ട്.ഞാൻ അങ്ങനെ ചെയ്യാതിരുന്നത് , അവരല്ല തെറ്റ് ചെയ്തത് , അവരെ നശിപ്പിച്ചരാണ് തെറ്റുകാർ ,കുറ്റബോധം വഹിക്കേണ്ട ആവശ്യം ഇല്ല എന്ന് ഈ ലോകത്തോട് വിളിച്ചു പറയാനും കൂടിയാണ് .

 രണ്ടു വർഷം ഞാൻ കരഞ്ഞു . പിന്നെ ഇന്ന് നിങ്ങളുടെ മുൻപിൽ ആണ് വീണ്ടും എൻ്റെ കണ്ണുനിറഞ്ഞത് , പക്ഷെ അത് കണ്ണുനീരല്ല , എന്റെ വേദനയിൽ നിന്നും ഉറപൊട്ടിയ അഗ്ന്യസ്ത്രം ആണ് . നിങ്ങളെ ചുട്ടുകരിക്കാൻ ..
കഥ ഇവിടെ തീരുന്നില്ല ഗിരിധർ , തുടങ്ങിയിട്ടേയുള്ളു .

" ഞാൻ എന്ത് ചെയ്താൽ ഇതിനു പരിഹാരം ആകും .. മഹാഗൗരിയുടെ നഷ്ടപ്പെട്ട കൊലുസ്സ് ഇന്നും ഒരു ചെറിയ ചെപ്പിൽ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് , അത് എന്നെത്തന്നെ ഓർമ്മപ്പെടുത്താനാണ്. ഞാൻ ചെയ്ത തെറ്റിനെ . പക്ഷെ നമ്മൾ എന്നെങ്കിലും കണ്ടുമുട്ടും എന്ന് കരുതിയില്ല .

" ഈ ഒറ്റക്കാലിലെ കൊലുസ്സ് എന്നെ ഓർമിപ്പിക്കുന്നത് അന്ന് എനിക്ക് നഷ്ടപ്പെട്ട എന്നെയാണ് , കൊത്തിപ്പറിച്ച എന്റെ ജീവിതം , എന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ട എൻ്റെ നന്ദ "
പെട്ടെന്ന് അവർക്കിടയിൽ കുറേസമയം മൗനം പടർന്നു .
വേദനയിൽ, കുറ്റബോധത്തിൽ ഉരുകുന്ന ഗിരിധറിനെ മഹാഗൗരി നോക്കിയിരുന്നു . പതുക്കെ അവൾ ദുർഗ്ഗാ ഭാവത്തിൽ നിന്നും ദേവീഭാവത്തിലേക്ക് മാറുന്നത് പോലെ അയാൾക്ക് തോന്നി ,
ഒറ്റ കൊലുസിട്ട ആ കാലുകളിൽ പിടിച്ചു ക്ഷമ ചോദിക്കാൻ .. ക്ഷമിച്ചു എന്നൊരു വാക്ക് , അവളിൽ നിന്നും ഒരു പ്രാവശ്യം എങ്കിലും കേൾക്കാൻ അയാൾ മോഹിച്ചു .
അവസാനം സകല  ശക്തിയും സംഭരിച്ച് അയാൾ പിന്നെയും ചോദിച്ചു 
" ക്ഷമിച്ചൂടെ ?"
" ഞാൻ സത്യത്തിൽ എന്നേ നിങ്ങളോടെ ക്ഷമിച്ചു.അല്ലെങ്കിൽ ഈ നിമിഷം നിങ്ങൾ എൻ്റെ    മുൻപിൽ ഇങ്ങനെ ഇരിക്കില്ല . വർഷങ്ങൾ എടുത്തു  ഈ നിലയിൽ ഞാൻ എത്താൻ . പക്ഷെ നിങ്ങളെപ്പോലെ ഒരാൾ ജനപ്രതിനിധി ആകരുതെന്നു ഞാൻ പ്രതിജ്ഞ എടുത്തു .അത് നടന്നു . നിങ്ങൾ എനിക്ക് ഒരു എതിരാളി അല്ല മിസ്റ്റർ ഗിരിധർ "
നടന്നതൊന്നും മറക്കില്ല ,  നിങ്ങളോടു ക്ഷമിച്ചതു വഴി ഞാൻ എന്നെയാണ് സഹായിച്ചത് . എനിക്ക് മുൻപോട്ടു പോകാൻ അത് ആവശ്യം ആയിരിന്നു  എവിടെയോ വായിച്ചത് പോലെ, 
'forgive others not because they deserve forgiveness but because you deserve peace "
എനിക്ക് എൻ്റെ മുൻ പോട്ടുള്ള  ജീവിതത്തിനു , സമാധാനം വേണ്ടിയിരുന്നു .

പിന്നെയും ഗിരിധർ കുറച്ചു വെള്ളമെടുത്തു കുടിച്ചു ...
" മഹാഗൗരിക്ക് എന്നോട് ക്ഷമിക്കാൻ സാധിച്ചല്ലോ , അത് മതി " ഒരു കാര്യം പറഞ്ഞാൽ അത് നിരാകരിക്കരുത്.
" എന്താണ് "
" ഇതിനെല്ലാം പരിഹാരമായി , നമുക്ക് ഒന്നിച്ച് ഒരു ജീവിതം ആരംഭിക്കാം , really I would like to marry you ..

കുപിതയായ മഹാഗൗരി ചാടി എഴുന്നേറ്റു, അയാളുടെ പിടലി പിടിച്ച് ഒടിക്കാൻ എന്ന പോലെ പാഞ്ഞടുത്തു. ഒരു നിമിഷം അവൾക്കു സ്ഥലകാല ബോധം ഇല്ലാതെ പോയി . ഗിരിധറും ഒന്ന് ആടിയുലഞ്ഞു .

" താൻ എന്താ പറഞ്ഞത് , തന്നെ കല്യാണം കഴിക്കാനോ ? ഒരു പുരുഷനെപ്പോലും എന്റെ ജീവിതത്തിൽ ഇത്രയും നാൾ ഞാൻ കൂടെക്കൂട്ടാഞ്ഞത് , എന്ത് കൊണ്ടാണെന്നറിയുമോ  ?  എനിക്ക് അന്ന് കിട്ടിയ ആ ആഘാതം , ഏറ്റ മുറിവ് , മുറിച്ചു മാറ്റപ്പെട്ട എന്റെ ഗർഭപാത്രം , ഒരിക്കലും ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ എനിക്കാവില്ല . ഏതു പുരുഷൻ എന്റെ അടുത്തക്കു വന്നാലും , എനിക്ക് ചുറ്റും നിങ്ങളുടെ ഗന്ധം നിറയും . നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് , ഒരു പെണ്ണിനെ 
ബലാല്ക്കാരമായി കീഴടക്കി ,  അവളുടെ സമ്മതമില്ലാതെ അവളെ ഭോഗിക്കുക , അതിനു പരിഹാരമായി , 
കല്യാണം കഴിക്കുക , ഇത്രയും പഠിപ്പുള്ള തനിക്കു എങ്ങനെ അത് ചോദിക്കാൻ തോന്നി . ബലാൽസംഗം ചെയ്യപ്പെടുന്ന പെണ്ണിന്, അത് ചെയ്യുന്ന പുരുഷനോട് ഇഷ്ടമോ വിധേയത്വമോ എപ്പോഴെങ്കിലും തോന്നാൻ ഇടയുണ്ടോ?
ഒരിക്കലും ഇല്ല , 
 ബലാല്‍സംഗത്തിന്  ഇരയായ ഒരു പെണ്ണിനും അത് ചെയ്ത ആളെ തന്റെ ഇണയായി  സ്വീകരിക്കാൻ സാധിക്കില്ല . ഇനിയെങ്കിലും നിങ്ങൾ അത് മനസ്സിലാക്കൂ,
സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ അനിവാര്യമാണ്, പോലീസിൽ ഉന്നത പദവി അലങ്കരിച്ചിട്ടുകൂടെ നിങ്ങൾക്കത് മനസ്സിലായില്ലേ  ?
ഇത്രയും പറഞ്ഞപ്പോൾ  മാനസികവിക്ഷോഭം മൂലം  അവൾ കിതക്കുന്നുണ്ടായിരുന്നു .
ഇപ്പോഴും   നിങ്ങൾക്കെങ്ങനെ  എന്നോടിത്  പറയാൻ  തോന്നുന്നു  ? പിച്ചിച്ചീന്തിയതൊക്കെ  ഒരു  മഞ്ഞച്ചരടുകൊണ്ടു  കൂട്ടി ഇണക്കാമെന്നു  തോന്നിയെങ്കിൽ  ..നിങ്ങളോടെനിക്ക്   വെറുപ്പും  , പുച്ഛവുമാണ്  തോന്നുന്നത് .."

പിന്നെ അവിടെ ഇരിക്കാൻ അയാൾക്കായില്ല അവൾ പറഞ്ഞത് മുഴവനും സത്യമല്ല ...വിവാഹം  അതൊരു പരിഹാരമല്ല ,  പക്ഷെ സത്യത്തിൽ അവളെ താൻ സ്നേഹിക്കുന്നു .   ഭഗ്നഹൃദയനായ ഗിരിധർ മെല്ലെ എഴുന്നേറ്റു  പുറത്തേക്കു പോയി ,
അയാളുടെ മനസ്സ് മന്ത്രിച്ചു .

" നേരാണ് , മഹാഗൗരീ നീ പറഞ്ഞത് , നേരാണ് "ബലാൽസംഗം പോലെ മനുഷ്യവിരുദ്ധമായ തെറ്റ് , താൻ ചെയ്തു , പരിഹാരം ഇല്ലാത്ത അപരാധം .
ജീവിതം പുനസ്സം ഫുടീകരിക്കുക സാധ്യമല്ല . ഈ നെരിപ്പോടും പേറി , ജീവിക്കുക.എന്നെങ്കിലും , താൻ അവളുടെ മനസ്സിന്റെ കോടതിയിൽ കുറ്റവിമുക്തനായിത്തീരുമായിരിക്കും .
ശിരസ്സുയർത്താതെ ഗിരിധർ എണീറ്റു..
           തുടരും..

            കോർപ്പറേറ്റ് ഗോഡസ്സ് അടുത്ത ലക്കത്തോടെ പൂർണ്ണമാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക