Image

നീർമേഘത്തോട് (കവിത: ചന്ദ്രതാര)

Published on 26 May, 2021
നീർമേഘത്തോട്  (കവിത: ചന്ദ്രതാര)
കരിമുകിലേ
എന്നെയോർത്തീറനാ വേണ്ടതല്ലീ
പ്രണയം.

എന്നിൽ പെയ്തൊഴിയേണ്ടതുമല്ല...

തൂവാനമിറ്റുന്ന
പുൽ നാമ്പുകളോടെ
പൂമഴ പെയ്യുന്ന
ചില്ലകളോടെ
ഭൂമി കിന്നരം മീട്ടുമ്പോൾ
നീന്തിത്തുടിക്കുന്ന പരൽ മീനുകൾക്കെന്ന പോലെ
നീ
നിലാവു ചൊരിയണം...

നിന്നെയോർത്ത്
നിന്നെ മാത്രമോർത്ത്
മുളങ്കാട് മൂളണം...

നീർമാതളപ്പൂക്കളിൽ
വണ്ടുകൾ
വസന്തകാലം വരയ്ക്കണം ..

ഞാനെന്ന ഇല്ലായ്മയിലും
നിൻ്റെ സുഗന്ധത്തിൽ
കസ്തൂരി നിറയണം...

ഇപ്പോൾ
നിനക്കു മനസ്സിലായിക്കാണുമല്ലോ

നീ
എന്നെയോർത്തു നനയേണ്ടവനല്ലെന്നും
എന്നിൽ മാത്രം
പെയ്തൊഴിയേണ്ടവനല്ലെന്നും ....
Join WhatsApp News
Chandrathara Rajesh 2021-05-28 14:22:30
Thank you..
Renu 2021-05-29 12:08:52
മനോഹരം 😍😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക