സാനോസെയില്‍ വെടിവയ്പില്‍ അക്രമി അടക്കം 9 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ സിക്കുകാർ?

Published on 26 May, 2021
സാനോസെയില്‍ വെടിവയ്പില്‍ അക്രമി അടക്കം 9 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ സിക്കുകാർ?
കാലിഫോര്‍ണിയ: സാനോസെയില്‍ വി.ടി.എ. ലൈറ്റ് റെയില്‍ ഫസിലിറ്റി മെയിന്റനന്‍സ് കേന്ദത്തില്‍ ഉണ്ടായ വെടിവയ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. അക്രമി സാമുവല്‍ കാസിഡി, 57, തുടര്‍ന്ന് സ്വയം വെടിവച്ചു മരിച്ചു.

ഇന്ന് (ബുധന്‍) രാവിലെ 6:30-നാണു സംഭവം. സ്വന്തം വീടിനു തീയിട്ട ശേഷമാണു അയാള്‍ തോക്കുമായി എത്തിയത്.

അവിടെ ജോലിക്കാരനായിരുന്നു അയാള്‍. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു വെടിവയ്പില്‍ കലാശിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക