Image

എലിശല്യം കലശല്‍; ഇന്ത്യയില്‍നിന്ന് എലിവിഷം വാങ്ങാനൊരുങ്ങി ഓസ്ട്രേലിയ

Published on 30 May, 2021
എലിശല്യം കലശല്‍; ഇന്ത്യയില്‍നിന്ന് എലിവിഷം വാങ്ങാനൊരുങ്ങി ഓസ്ട്രേലിയ



സിഡ്നി: രാജ്യത്ത് എലിശല്യം കലശലായതിനു പിന്നാലെ ഇന്ത്യയില്‍നിന്ന് എലിവിഷം വാങ്ങാന്‍ ഓസ്ട്രേലിയ. രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന എലിശല്യം ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടുള്ളതല്ലെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു.  എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബ്രോമാഡിയോലോണ്‍ എന്ന വിഷം 5000 ലിറ്റര്‍ ഇന്ത്യയില്‍നിന്ന് വാങ്ങാനാണ് ഓസ്ട്രേലിയയുടെ നീക്കം. ഓസ്ട്രേലിയയില്‍ നിരോധിച്ചിട്ടുള്ള വിഷമാണ് ബ്രോമാഡിയോലോണ്‍ എന്നതാണ് കൗതുകകരമായ കാര്യം

അതേസമയം ബ്രോമാഡിയോലോണ്‍ ഉപയോഗിക്കുന്നതിന് ഓസ്ട്രേലിയയുടെ ഫെഡറല്‍ റെഗുലേറ്റര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിളകള്‍ക്കു മാത്രമല്ല, തങ്ങളുടെ വീടുകള്‍ക്കും എലികള്‍ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണെന്ന് ന്യൂ സൗത്ത് വെയില്‍സിലെ ഗ്രാമീണ-നഗര മേഖലകളിലെ കര്‍ഷകര്‍ പറയുന്നു. 
നൂറുകണക്കിന് എലികള്‍ വീടുകളുടെയും ഷെഡ്ഡുകളുടെയും മച്ചില്‍ നടക്കുന്നത് എല്ലാരാത്രികളിലും കേള്‍ക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിലര്‍ വിഷം നല്‍കിയും മറ്റു ചിലര്‍ വെള്ളത്തില്‍ മുക്കിക്കൊന്നുമാണ് എലിശല്യം ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നത്.  എലികളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സിങ്ക് സള്‍ഫൈഡിന്റെ ഉത്പാദനം ഇരട്ടിയാക്കാന്‍ അധികൃതര്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക