Image

ഞാനും> <നീയും ( കവിത: ലിസി രഞ്ജിത്ത് )

Published on 01 June, 2021
ഞാനും> <നീയും ( കവിത: ലിസി രഞ്ജിത്ത് )
എന്റെ കണ്ണുകൾ
കാണുന്നതൊക്കെയും 
ഞാൻ  വിശ്വസിക്കുന്നു.
നിന്നെ ഞാൻ എന്റെ
കണ്ണുകളിലാണ് നിറച്ചത്.....
എന്നാൽ നിന്റെ കണ്ണുകളിൽ 
ഞാൻ എന്നെ കാണാൻ ശ്രമിച്ചു
നിരാശയും കൗതുകവും മാത്രമായിരുന്നു
നിന്റെ കണ്ണുകളിൽ
നിഴലിച്ചത്
അവിടെ ഞാനില്ല..?
എന്നാൽ നീ
എന്റെ കണ്ണുകളിൽ നിറഞ്ഞു
ഹൃദയത്തിൽ തുളുമ്പി
സിരകളിൽ പടർന്നു
വിശ്വാസത്തിന്റെ വേര് അറ്റ്പോകില്ല 
എങ്കിൽ എന്റെ കണ്ണുകൾ കരയില്ല
മറിച്ചാണെങ്കിൽ 
കണ്ണീരിനൊപ്പം നീയും
ഒഴുകിമായും.....
നിന്നെ മാത്രം
സംബന്ധിക്കുന്നവ
ഒന്നും ഇല്ലേ?
ഞാൻ മാത്രമാണോ
വേദനിക്കേണ്ടവൾ,
വിശ്വസിക്കേണ്ടവൾ,
ഉൾകൊള്ളേണ്ടവൾ
സ്നേഹിക്കേണ്ടവൾ
എന്നാൽ നീ?
സ്നേഹിക്കപ്പെടാൻ
ആഗ്രഹിക്കുന്നവനോ,
ഓർമ്മിക്കപ്പെടാൻ കൊതിക്കുന്നവനോ,
കൊടുക്കുന്നതിനേക്കൾ 
സ്വീകരിക്കാൻ മാത്രം കഴിയുന്നത്
ഒരു തരം ഭാഗ്യാനുഭവമാണ്
ഞാൻ സത്യമാണ്.
നീ വികാരവും
ഞാനാകുന്ന സത്യവും,നീയാകുന്ന
വികാരവും ചേർന്നാൽ
പ്രണയം ജനിക്കുന്നു
അത് -ശൈശവവും, ബാല്യവും-കൗമാരവും
യൗവനവും, വാർദ്ധക്യവും
താണ്ടുമ്പോഴും
ഞാൻ നിന്റേതും,
നീ  എന്റേതും
മാത്രമായിരിക്കും
കാരണം നീയെന്റെ
കണ്ണുകളിലും,
ഞാൻ നിന്റെ
ഹൃദയത്തിലും ആയിരുന്നു ...
                                 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക