Image

പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാല്‍)

ജിഷ വേണുഗോപാല്‍ Published on 02 June, 2021
പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാല്‍)
കുട്ടിക്കുറുമ്പുകളേ ....
കുഞ്ഞിക്കുരുവികളേ ....
പുലര്‍ന്നുവല്ലോ
ഒരു തിരിവെട്ടം അക്ഷരപ്പൂവെട്ടം .....
തെളിഞ്ഞുവല്ലോ
കുരുന്നുമിഴികളി -
ലായിരം പൂക്കാലം ... (കുട്ടി)
പുത്തന്‍ വീഥിയിലൂടെ
നുണയാം
അറിവിന്‍ നറുവെട്ടം ...
അമ്മിഞ്ഞപ്പാല്‍
കനിവൂറുന്നൊരു
മധുരം മലയാളം ...
പൂന്തേന്‍ നുകരാം
പൂമ്പൊടി തേടാം
പൂവായ് പാറി നടക്കാം
അടിവച്ചടിവച്ചുയരാം മെല്ലെ
അനന്തവിഹായസ്സില്‍(കുട്ടി)
ഇത്തിരിക്കുഞ്ഞന്‍
തീര്‍ത്തിടും ഭീതിയില്‍
ഇടറിയെന്നാലും
ഒരു നവസൂര്യന്‍
ഉദിച്ചുയര്‍ന്നിടും
അകലെയല്ലാതെ ...
ഒരു പുതുലോകം
രചിച്ചിടാനായ്
ഒന്നായ് കൈകോര്‍ക്കാം
ഒരേ മനസ്സായടുത്തിടാനായ്
അകലം പാലിക്കാം(കുട്ടി)

പ്രവേശനോത്സവഗാനം (ജിഷ വേണുഗോപാല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക