Image

ഇച്ഛാദുഃഖങ്ങള്‍(ഗദ്യ കവിത : വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 02 June, 2021
ഇച്ഛാദുഃഖങ്ങള്‍(ഗദ്യ കവിത : വാസുദേവ് പുളിക്കല്‍)
ശാരീരിക - ഐന്ദ്രിക സംബന്ധിയായുള്ള
മനസ്സിന്നവസ്ഥയല്ലോ ദൂഃഖവുമിച്ഛയും
ബുദ്ധി മനസ്സിന്റെ ചൊല്‍പ്പടിയിലാകുമ്പോള്‍ 
ഐന്ദികവും മാനസികവുമായുണ്ടാകും
പീഡകള്‍ ഭ്രമിപ്പിക്കുന്നു ബുദ്ധിയെ.
ദുഃഖമില്ലാത്മജ്ഞാനികള്‍ക്കിച്ഛയും
ബുദ്ധി ആത്മാവിലേക്ക് തിരിച്ചുവച്ചവര്‍
കാണുന്നു ആത്മാവിന്‍ സ്വസ്വരൂപം
ആത്മലാഭമുണ്ടായവര്‍തന്‍ ബുദ്ധി
എന്നും സ്ഥിതപ്രതിഷ്ഠമാകയാല്‍
ഇളക്കുന്നില്ലതിനെ ദുഃഖവുമിച്ഛയും
പിന്നെയും പിന്നെയും സ്ഥിതപ്രതിഷ്ഠനായ്
മനസ്സിനെ ബുദ്ധികൊണ്ടൊഴുവാക്കുന്നവര്‍
ഭവിക്കുന്നു ദുഃഖവിമുക്തരായിച്ഛാഹീനരായ്.

ദുഃസംയോഗം ശരീരികള്‍ക്കെപ്പൊഴും
                        ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍
മോചിതരല്ലവര്‍ ദുഃഖത്തില്‍ നിന്ന്.
സാധാരണക്കാരനമരുന്നിച്ഛ'യില്‍
ആശ്രയിച്ചിരിക്കുന്നു ഇച്ഛയെപ്പൊഴും
അഹം ബുദ്ധിതന്‍ പ്രിയാപ്രിയങ്ങളെ
ബാഹ്യവിഷയങ്ങളാല്‍ നിരന്തരം
ബന്ധിക്കപ്പെടുന്നല്ലോ അഹം ബുദ്ധി.
ആത്മാവിനോട് ചേര്‍ന്നിരിക്കും ബുദ്ധി
തിരുത്തുന്നഹങ്കാരത്തെയും മനസ്സിനെയും'

'നിന്റെ ഇച്ഛ' നടക്കട്ടെ'യെന്നേശുദേവന്‍
പ്രാര്‍ത്ഥിക്കുമ്പോള്‍ അഹങ്കാരത്തിന്നിച്'യെ
വിധേയമാക്കുന്നു പരമാത്മാവിന്നിച്ഛ'ക്ക്.
സ്വീകരക്കാമേവര്‍ക്കുമീ ഇച്ഛാസമന്വയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക