Image

പ്രകൃതി(കവിത: ദീപ ബി.നായര്‍(അമ്മു))

ദീപ ബി.നായര്‍(അമ്മു) Published on 05 June, 2021
പ്രകൃതി(കവിത: ദീപ ബി.നായര്‍(അമ്മു))
കാനന മദ്ധ്യേ കാണുന്നതുണ്ടാ
കരവിരുതിന്നാ പ്രകൃതിയാമമ്മ തന്‍

കളകളമിളകും അരുവിതന്നോളവും
കിളിമൊഴിയുണരും തരുക്കളും ചുറ്റും

വടവൃക്ഷമാകും തണല്‍ മരമോ ഒരു
കുടയായ് നില്‍പ്പൂ  ഗിരിയെന്നപോലെ

നേത്രസുഖം തരുമാ ഹരിതാഭയും
പൊന്‍മുളക്കൂട്ടവും ചെറുകുളിര്‍ക്കാറ്റും

കിലുങ്ങിച്ചിരിക്കുമാ  കൈവരിത്തോടിന്റെ
അരികിലായ് കാണുന്നു കരിങ്കല്‍ക്കൂട്ടവും

മുന്നിലായ് പായുന്നൊരുകൂട്ടം മാനുകള്‍
കണ്‍ചിമ്മും വേളയില്‍ ഭീതിയിലാണ്ടപോല്‍

ആകെ ത്രസിപ്പിക്കും കാഴ്ചകള്‍ കാണുവാന്‍
ആരണ്യ മദ്ധ്യത്തില്‍ പോയതാണിന്നലെ

പ്രകൃതിയാമമ്മ തന്‍ വികൃതിയായ് തോന്നുവാ-
നിതിലേറെ  സൗന്ദര്യമെന്തുണ്ട് ഭൂമിയില്‍.

പ്രകൃതി(കവിത: ദീപ ബി.നായര്‍(അമ്മു))
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക