Image

മരം: കവിത, മിനി സുരേഷ്

Published on 05 June, 2021
മരം: കവിത, മിനി സുരേഷ്

രു മരമാകാൻ കഴിഞ്ഞെങ്കിൽ
തളിർക്കാം.പൂക്കാം.കായ്ക്കാം
കിളികൾക്കു ചേക്കേറാം
കുയിൽപ്പാട്ടു കേൾക്കാം.

വേരിൻ ഞരമ്പിലൂടെ
മണ്ണിൻ നീരോളമൊഴുകി
ഭൂമിയെപ്രണയിക്കാം.
വെയിലിൻ കനലാഴങ്ങളിൽ
തണുപ്പിനെ സ്വപ്നം കാണാം.

വെൺമേഘങ്ങളെ തലോടാം
കാറ്റിനോടിത്തിരി കിന്നാരം ചൊല്ലാം.
ഋതുക്കളെ തൊട്ടുണർത്തും
ശ്രുതിഗീതമായലിയാം
പൂക്കൾക്കും പുൽക്കൊടികൾക്കും
തണലാകാം.

മഴക്കൈകളെ പുൽകാം
കുളിർമഴ തൻ
സ്നേഹാംശു നുകർന്ന്
സർഗ്ഗലയങ്ങളിൽ വീണ മീട്ടി
ഭൂവിന്നു നന്മയാകാം
ഒരു മരമാകാൻ കഴിഞ്ഞെങ്കിൽ
ഭൂവിന്നു നന്മയാകാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക