America

വർണ്ണപ്രപഞ്ചം (കവിത: ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

Published

on

ഗതകാലസുന്ദരസ്വപ്നവൃന്ദാവനിയിൽ
മുരളീനിനാദത്തിലലിയുന്ന ഹൃദയത്തിൻ
സുഖദമൊരു സ്വരമഞ്ജരിയായ് നിറയുന്ന
അനിതരലയശ്രുതിമധുരമറിയുന്നു ഞാൻ.
ഒരു ജന്മമൊരു വർണ്ണപുഷ്പമായ്  
നിന്നരികിൽ സ്വപ്നസുഗന്ധം ചൊരിഞ്ഞു വിടർന്നതും,
ഋതുവർണ്ണജാലം മായാസുമങ്ങളായ് വിടരുന്നൊരിന്ദ്രജാലമൊരുക്കിയതും,
മഴവില്ലും മലരായി സ്നേഹപ്രപഞ്ചത്തി-
ന്നർച്ചനയ്ക്കായന്നു കാത്തു നിന്നതും,
നിർവൃതിയിൽ പുളകം ചാർത്തി പ്രകൃതി
വർണ്ണങ്ങളാലഭിഷേകം നടത്തിയതു-
മൊരു കനവിലിന്നുമറിഞ്ഞിടുന്നു!
ഇന്ദ്രിയാതീതമൊരു ദിവ്യാനുഭൂതിയിൽ
നിറവാർന്നു  നിൻ മനം എന്നെപ്പൊതിയുന്ന-
തറിയുന്ന ജീവനിലുതിരുന്നൊരമൃതകണം
നിനക്കായ്  നിറച്ചെന്നും മനം കാത്തിടുന്നു.
എത്ര പകർന്നാലും തീരാതെ
വേണ്മേഘമിഥുനങ്ങൾ
സ്നേഹദീപം തെളിച്ചലങ്കരിക്കുന്നുവോ?
നീ മറഞ്ഞെന്നാലും നിൻ സ്നേഹവർണ്ണ-
പ്രകാശമെന്നും മനം തേടുന്നു വാനിൽ
എന്നും വിരിയുന്ന വർണ്ണപ്രപഞ്ചം!

Facebook Comments

Comments

  1. Dr.Sudhodanan

    2021-06-13 13:37:46

    മനോഹര വരികള്‍. പെണ്‍ മനസ്സ് സ്നേഹം നിറച്ച് എഴുതിയ വരികള്‍. അഭിനന്ദനങ്ങള്‍.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

ചില കാത്തിരിപ്പുകൾ (ജിപ്‌സ വിജീഷ്, കഥാമത്സരം -158)

സമയം (അഞ്ജു അരുൺ, കഥാമത്സരം -157)

കോഫിഷോപ്പിലെ മൂന്നു പെണ്ണുങ്ങളും ഞാനും (കഥ: സാനി മേരി ജോൺ)

All night (Story: Chetana Panikkar)

സ്ത്രീ ധനം (കവിത: രേഖാ ഷാജി)

മരണം വരിച്ചവൻ ( കവിത : ശിവദാസ് .സി.കെ)

ആ രാത്രിയിൽ (അനിൽ കുമാർ .എസ് .ഡി, കഥാമത്സരം -156)

കനവ് പൂക്കുന്ന കാവ്യം (പ്രവീൺ പാലക്കിൽ, കഥാമത്സരം -155)

പാമ്പും കോണിയും - നിർമ്മല (നോവൽ - 56 )

തിരുത്തിക്കുനി പരദേവതയും ശവക്കുഴിയുടെ മണവും (വിമീഷ് മണിയൂർ, കഥാമത്സരം -154)

കൊടിത്തൂവ (ഉഷ ഗംഗ, കഥാമത്സരം -153)

സ്നേഹസദനം (കഥ: നൈന മണ്ണഞ്ചേരി)

തിരികെ നടന്നവളോട് ( കവിത: അരുൺ.വി.സജീവ്)

വ്യക്തിത്വ മഹാത്മ്യം (കവിത: സന്ധ്യ എം.)

ഒറ്റാൽ (ബിനിത സെയ്ൻ, കഥാമത്സരം -152)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ, കഥാമത്സരം -151)

ബീരാന്റെ കിണര്‍ (ജംഷീന പി.പി)

View More