Image

പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ വെച്ച് വലിയ വിലപേശലാണു നടക്കുന്നത് : രമ്യ സുരേഷ്

Published on 07 June, 2021
പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ വെച്ച് വലിയ വിലപേശലാണു നടക്കുന്നത് :  രമ്യ സുരേഷ്
തന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വ്യാജവീഡിയോയ്‌ക്കെതിരെ അടുത്തിടെയായിരുന്നു നടി രമ്യ സുരേഷ് പരാതി നല്‍കിയത്.

ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ലെന്നും ചിലരില്‍ മാത്രമായി ഈ വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നെങ്കിലും ഇത് സമൂഹം അറിയേണ്ടതുണ്ടെന്നതിനാലാണു പരാതിയുമായി മുന്നോട്ടുപോകാന്‍ താന്‍ തയ്യാറായതെന്ന് രമ്യ പറയുന്നു.

ഇത്തരം വീഡിയോ പ്രചരിപ്പിച്ച് ഉപജീവനം കഴിക്കുന്നവാണ് ഇതിനു പിന്നില്‍ എന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഇതിനകത്ത് വലിയ വിലപേശലാണ് നടക്കുന്നതെന്നും രമ്യ ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓഡിയോ ക്ലിപ്പിന് ഇത്ര, വീഡിയോ തരികയാണെങ്കില്‍ ഇത്ര അങ്ങനെയാണെന്നാണു തോന്നുന്നത്. അറിയുന്ന ഒരാളുടെ തലയോ ഫോട്ടോസോ വെക്കുകയാണെങ്കില്‍ അതിനു ഡിമാന്റ് കൂടും. അതാണ് ഇവരുടെ ഉദ്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക