Image

ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ് പരാതി കൂടാതെ കഴിക്കുമായിരുന്നു; നിര്‍മ്മാതാവ് ബി.സി. ജോഷി

Published on 07 June, 2021
ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ്  പരാതി കൂടാതെ കഴിക്കുമായിരുന്നു; നിര്‍മ്മാതാവ് ബി.സി. ജോഷി
നിര്‍മ്മാതാക്കളുടെ കഷ്ടപ്പാടും അധ്വാനവും മനസ്സിലാക്കുന്നവരാണ് സിനിമയിലെ ഭൂരിഭാഗം അഭിനേക്കാളുമെന്നു  നിര്‍മ്മാതാവ് ബി.സി. ജോഷി. വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ചുകൊണ്ടാണു ജോഷി ഇക്കാര്യം പറഞ്ഞത്.

ഒരു പ്രൊഡ്യൂസര്‍ ഓടിനടക്കുന്നതു അവര്‍ കാണുന്നതുകൊണ്ടായിരിക്കാം, ഞാന്‍ നിര്‍മ്മിച്ച സിനിമകളിലെല്ലാം അഭിനേതാക്കളടക്കം എല്ലാവരും നല്ല യോജിപ്പിലാണു പ്രവര്‍ത്തിച്ചിട്ടുള്ളത്. വീട്ടിലേക്കുള്ള വഴി സിനിമയിലെ പൃഥ്വിരാജുമായുള്ള അനുഭവം അതിന്റെ ഉദാഹരണമാണെന്നു ജോഷി പറഞ്ഞു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയ്ക്കു വേണ്ടി ലഡാക്കിലും ദല്‍ഹിയിലും രാജസ്ഥാനിലുമെല്ലാം പൃഥ്വിരാജ് വന്നു.

 തണുപ്പെല്ലാം സഹിച്ചു നിന്നു. 30 പേരുണ്ടായിരുന്ന ടീമില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പോലുമില്ലായിരുന്നു. ഞാനും മകനും ചേര്‍ന്നായിരുന്നു ആ ജോലിയടക്കം ചെയ്തിരുന്നത്.
ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ് ഒരു പരാതിയും കൂടാതെ കഴിക്കുമായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ സമയത്തും കൂടെ തന്നെ നിന്നിരുന്നുവെന്നും ബി.സി. ജോഷി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക