Image

എന്റെ മുഖം കാണണ്ട, കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ല; അപ്പൂപ്പനോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ് നവ്യ

Published on 07 June, 2021
എന്റെ മുഖം കാണണ്ട, കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ല; അപ്പൂപ്പനോട് കൊച്ചുവര്‍ത്തമാനം പറഞ്ഞ് നവ്യ



മലയാളികളുടെ പ്രിയ താരം നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. തന്റെ അപ്പൂപ്പന് ഒപ്പമുള്ള വീഡിയോയാണ് വൈറലാകുന്നത്. കഴിഞ്ഞ വര്‍ഷം അപ്പൂപ്പന്റെ പിറന്നാള്‍ ദിനത്തില്‍ എടുത്തതാണ് വിഡിയോ. അപ്പൂപ്പനൊപ്പം കട്ടിലില്‍ കിടന്നുകൊണ്ട് വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. 

അപ്പൂപ്പന്‍, ഓര്‍മകള്‍, ജീവിതത്തിലെ മറക്കാത്ത നിമിഷങ്ങള്‍, മാളൂട്ടിക്കൊപ്പം എന്ന അടിക്കുറിപ്പിലാണ് വിഡിയോ. രസകരമായിട്ടാണ് നവ്യ അപ്പൂപ്പനോട് സംസാരിക്കുന്നത്. സെല്‍ഫി വിഡിയോയില്‍ തന്റെ മുഖം കണ്ട് എന്റെ മുഖം കാണണ്ട, കാണാനും കൊള്ളത്തില്ല ഒന്നിനും കൊള്ളത്തില്ല, പ്രായമായവരെയൊക്കെ ആര്‍ക്കാ ഇഷ്ടം എന്നാണ് അപ്പൂപ്പന്‍ പറയുന്നത്. അപ്പൂപ്പന്‍ സുന്ദരനാണെന്നെല്ലാം പറഞ്ഞ് നവ്യ സമാധാനിപ്പിക്കുന്നുണ്ട്. 

എറണാകുളത്തെ വീട്ടിലേക്കും അപ്പൂപ്പനെ നവ്യ ക്ഷണിക്കുന്നുണ്ട്. നവ്യയെ നോക്കി പ്ലസ് ടു പാസായോ എന്നാണ് അപ്പൂപ്പന്‍ ചോദിക്കുന്നത്. ഇതിന് നവ്യയുടെ മകന്‍ സായ് ആണ് മറുപടി നല്‍കിയത്. എന്‍ജിനീയര്‍ പാസായെന്നും ഇപ്പോള്‍ ബികോം പാസായെന്നുമാണ് സായിന്റെ ഡയലോ?ഗ്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക