Image

എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു; സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍

Published on 08 June, 2021
എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു; സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ മണികണ്ഠന്‍ ആചാരി. റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ നടി ഇക്കാര്യം പങ്കുവെച്ചത്.

അങ്ങനെ എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു. സന്തോഷം'.-റേഷന്‍ കടയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം മണികണ്ഠന്‍ ആചാരി  കുറിച്ചു.

ഇതിന് മുമ്പ് എന്താ റേഷന്‍ കിട്ടാതിരുന്നത് എന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകന്റെ സംശയം. പുതിയ വീട്ടിലേയ്ക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവ് ആയിട്ടുള്ളൂ എന്നാണ് മണികണ്ഠന്‍ മറുപടി നല്‍കിയത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക