Image

മാലിക്കും കോള്‍ഡ് കേസും ഒടിടി റിലീസിന്

Published on 09 June, 2021
മാലിക്കും കോള്‍ഡ് കേസും ഒടിടി റിലീസിന്
മാലിക്ക് എന്ന ചിത്രവും കോള്‍ഡ് കേസും ഡയറക്റ്റ് ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് സൂചന. കോവിഡ് നിലനില്‍ക്കുന്നതിനാല്‍ തിയറ്ററുകള്‍‌ അടുത്തെങ്ങും തുറക്കാന്‍ സാധ്യത ഇല്ലാത്തതിനാലാണ് ഇരു ചിത്രങ്ങളുടെയും നിര്‍മാതാവായ ആന്റോ ജോസഫ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്കെത്തിയത്.

ഒന്നര വര്‍ഷത്തിലേറെയായി തിയറ്റര്‍ റിലീസിനായി കാത്തിരിക്കുന്ന ഫഗത് ഫാസില്‍ ചിത്രമാണ് മാലിക്ക്.

തിയറ്റര്‍ റിലീസിനായി ഒരുപാട് കാത്തിരുന്നെന്നും എന്നാല്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദര്‍ശനം നടക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് എക്സിബിറ്റേഴ്സ് അസോസിയേഷന് അയച്ച കത്തില്‍ പറയുന്നു. രണ്ടു സിനിമകളും ആമസോണ്‍ പ്രൈം വഴിയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് സൂചന.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന മാലിക്ക് പീരിയഡ് ഗണത്തില്‍പെടുന്നതാണ്. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച്‌ ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഫ്രെയിമുകള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.

തനു ബാലക് ഒരുക്കുന്ന കോള്‍ഡ് കേസില്‍ പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണെത്തുന്നത്. ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക