-->

news-updates

നികേഷ് - സുധാകരന്‍ പോര്; നികേഷിനെതിരെ കൊടിക്കുന്നില്‍ സുരേഷ്

ജോബിന്‍സ് തോമസ്

Published

on

കെപിസിസി പ്രസിഡന്റായ ശേഷം കെ.സുധാകരനില്‍ നിന്നും തനത് ശൈലിയിലുള്ള മറുപടി കേള്‍ക്കേണ്ടി വന്ന ആളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി എം.വി നികേഷ് കുമാര്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ നികേഷ് ചോദിച്ച ചോദ്യത്തിനായിരുന്നു സുധാകരന്റെ മറുപടി.

നികേഷിന്റെ ചോദ്യം ഇങ്ങനെയായിരുന്നു 'ജാത്യാലുള്ളത് തൂത്താല്‍ പോകുമോ എന്നൊരു ചോദ്യമുണ്ട് ശ്രീ സുധാകരന്‍ താങ്കളുടെ നാവില്‍ വരുന്നത് പറയാതിരിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമോ. മനസ്സില്‍ വരുന്നത് ചെയ്യാതിരിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ ? അതൊന്നു മാറ്റിവയ്ക്കാന്‍ താങ്കള്‍ക്ക് കഴിയുമോ കെപിസിസി പ്രസിഡന്റായിരിക്കെ ഇങ്ങനെ പറയാന്‍ തോന്നുന്ന ചിലതൊക്കെ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെ

സുധാകരന്റെ മറുപടി ' നിങ്ങളേക്കാളൊക്കെ സഹിഷ്ണുതയും സമചിത്തതയും ഉള്ള ആളാണ് ഞാന്‍. എന്നെ നികേഷിന് പണ്ടേ അറിയാമല്ലോ സിപിഎമ്മിന്റെ ആക്രമണത്തില്‍ നിന്നും നിങ്ങളുടെ സ്വന്തം അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ കൂടെ നിന്ന കാലം മുതല്‍ നിങ്ങള്‍ക്കെന്നെ അറിയാമല്ലോ? അച്ഛനെ മറന്ന് നിങ്ങള്‍ കമ്മ്യൂണിസത്തിലേയ്ക്ക് തിരിച്ച് പോയി പക്ഷെ ഞാന്‍ പോയിട്ടില്ല. അച്ഛന്റെ കാഴ്ചപ്പാടിനൊപ്പം ഞാന്‍ ഇന്നും നില്‍ക്കുന്നു ഇവിടെ. അച്ഛന്റെ കാഴ്ച്ചപ്പാടുകളെ പിന്തുടരാന്‍ സാധിക്കാത്ത നിങ്ങള്‍ ആ വിമര്‍ശനമൊന്നും എന്നോട് വേണ്ട. അത് മാറ്റി വച്ചേക്കണം. 

'ജാത്യാലുള്ളത്' എന്ന നികേഷിന്റെ പരാമര്‍ശം സുധാകരനെ ജാതിപരമായി അവഹേളിച്ചതാണെന്ന ആരോപണം ഇതിനകം തന്നെ പലരും ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ നികേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. തന്റേ ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേഷിന്റെ പ്രതികരണം. 

കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം....

'ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ''
കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുന്‍വിധിയോടെ ചോദ്യം ചോദിക്കുന്നത്.
ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ ഇത്രയും റേസിസ്റ്റ് ആയ ചോദ്യം ഒരു ടീവി ഷോയ്ക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല. CPM നേതാക്കന്മാര്‍ എന്തെങ്കിലും മൊഴിഞ്ഞാല്‍ ഉത്തരത്തിലിരുന്ന് പല്ലി ചിലയ്ക്കുന്നത് പോലെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ നാവ് ഇപ്പോള്‍ എവിടെയെന്ന് ചോദിക്കുന്നില്ല. ജാതീയതയും സ്തീ വിരുദ്ധതയും ജനാധിപത്യ ധ്വംസനവും കോണ്‍ഗ്രസുകാര്‍ക്ക് നേരെയാവുമ്പോള്‍ 'ചത്തത് പോലെ കിടന്നേക്കാം' എന്ന് സാംസ്‌കാരിക പ്രമുഖര്‍ AKG സെന്ററില്‍ എഴുതി കൊടുത്തിട്ടുണ്ടോ ? 
ശരിയാണ്, കെ സുധാകരന്‍ എന്ന  പ്രസിഡന്റ് ഭാഷയിലും ഭാവത്തിലും കുറച്ചൊക്കെ അഗ്രസീവാണ്. അതിന് അദ്ദേഹത്തിന്റെ കീഴാള ജാതി അല്ല കാരണം. മറിച്ച് ജാതിക്കോട്ടകള്‍ കൂടിയായ നിങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങളിലെ അനുഭവങ്ങളാണ്. വധശ്രമങ്ങളെ അടക്കം പ്രതിരോധിച്ചും കൂടപ്പിറപ്പുകളുടെ ചോര കണ്ടിട്ടും തളര്‍ന്നു പിന്‍മാറാതെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കൊണ്ടും കൊടുത്തും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത് കെ സുധാകരന്‍ ആണെങ്കില്‍, മൂവര്‍ണ്ണ കൊടി പിടിച്ച് അന്തസ്സോടെ നിവര്‍ന്ന് നില്‍ക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നത് കെ സുധാകരന്‍ ആണെങ്കില്‍ അദ്ധേഹത്തിന് അല്‍പ്പം അഹങ്കരിക്കാനുള്ള വകുപ്പൊക്കെയുണ്ട്.
ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും കസേര കണ്ടിട്ടാണ് നികേഷൊക്കെ മാടമ്പിത്തരവുമായി സുധാകരന്റെ നെഞ്ചത്തോട്ട് കേറാന്‍ തുനിയുന്നതെങ്കില്‍ കെ എസ് ആ ചാനല്‍ ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചത് മാത്രമേ പറയാനുള്ളു- അധികാരത്തിന്റെ വെള്ളിക്കാശുകള്‍ കണ്ട് കണ്ണുമഞ്ഞളിക്കുമ്പോള്‍ സ്വന്തം പിതാവിന്റെ ഓര്‍മ്മകള്‍ എങ്കിലും നികേഷ് മറന്നു പോകരുത്.
നികേഷിനോട് മാപ്പ് പറയാന്‍ ഞാന്‍ ആവശ്യപ്പെടുന്നില്ല. മനസാക്ഷി ഉള്ളവര്‍ക്കുള്ളതാണ് മാപ്പും തിരുത്തലുമൊക്കെ. അത്തരമൊരു ബാധ്യത ഇല്ലെന്ന് കൂടിയാണ് നികേഷ് ഇന്നലെ മലയാളികള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയുടെ പുതിയ ഐടി നയം അഭിപ്രായ സ്വാതന്ത്യത്തിന് എതിരെന്ന് യുഎന്‍

പിണറായിക്ക് മറുപടിയുമായി സുധാകരന്‍

സുധാകരന് മറുപടി നല്‍കാനുറച്ച് സിപിഎം

കുമളിയില്‍ അയല്‍വാസിയായ വീട്ടമ്മ യുവാവിന്റെ കൈ വെട്ടി

രാജ്യത്ത് മൂന്നാം തരംഗം ഉടന്‍ ;മുന്നറിയിപ്പുമായി എംയിസ് മേധാവി

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കോക്ക കോളയ്ക്ക് കിട്ടിയ പണി അവസരമാക്കി ഫെവിക്കോളിന്റെ പരസ്യം

പെറ്റമ്മയുടെ ചിതാഭസ്മവുമായി പിഞ്ചുകുഞ്ഞ് ; കരളലിയിക്കുന്ന സംഭവം

യുഎന്നില്‍ അന്റോണിയോ ഗുട്ടറസിന് രണ്ടാമൂഴം

കേരളരാഷ്ട്രീയത്തെ മലീമസമാക്കുന്ന വീമ്പിളക്കലുകള്‍

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

എഴുത്തുകൂട്ടം ഒരുക്കുന്ന സർഗ്ഗാരവം (പ്രതിമാസ സാഹിത്യ സാംസ്കാരിക സംഗമം) നാളെ, ശനിയാഴ്ച

സോക്കര്‍ ടൂർണമെൻറ്, നാളെ (ജൂൺ -19) ന്യൂജേഴ്‌സി മെർസർ കൗണ്ടി പാർക്കിൽ

കോവിഡ് വൈറസിന് വ്യതിയാനം ഇനിയും വരാം; ഒരു ലക്ഷം മുന്‍നിര പോരാളികളെ അണിനിരത്തും-മോദി

പോക്സോ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചു

കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ; നമുക്ക് മരം കൊള്ള മറക്കാം: സുരേന്ദ്രന്‍

ഭാര്യയെ കൊലപ്പെടുത്താൻ ആളെ ഏർപ്പാടാക്കിയ ഇന്ത്യൻ വ്യവസായി കുറ്റക്കാരൻ 

കോവിഡ് ; ചൈന നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

കോട്ടയത്ത് ട്രെയിനിനടിയില്‍ കിടന്ന് ഭീതി പരത്തി യുവാവ്

നന്ദിഗ്രാം: മമതയുടെ നിയമവഴിയിലും പോര് രൂക്ഷം

സംസ്ഥാനത്ത് ഇന്നലെ വിറ്റത് 60 കോടിയുടെ മദ്യം

മുഹമ്മദ് റിയാസിന് കൈയ്യടിച്ച് ആന്റോ ജോസഫ്

ചെന്നിത്തല ഡല്‍ഹിയിലെത്തുമ്പോള്‍

മലപ്പുറം കൊല; പ്രതി കുടുങ്ങിയതിങ്ങനെ

അമേരിക്കയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

മരം മുറി കേസ്; ഇഡി സംസ്ഥാനത്തിന് കത്ത് നല്‍കി

ചിക്കാഗോയില്‍ വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ ലോട്ടറി, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

അണ്‍ലോക്ക് ; ബസില്‍ അമ്പത് പേര്‍ ; കല്ല്യാണത്തിന് ഇരുപത് പേര്‍

 സരള നാഗലയെ കണക്റ്റിക്കട്ടിലെ ഫെഡറൽ ഡിസ്ട്രിക്റ്റ്  ജഡ്ജായി ബൈഡൻ  നാമനിർദേശം ചെയ്തു

View More