Image

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സി.പി.എം കള്ളപ്പണമൊഴുക്കിയെന്ന് അബ്ദുള്ളക്കുട്ടി

Published on 10 June, 2021
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സി.പി.എം കള്ളപ്പണമൊഴുക്കിയെന്ന് അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി കള്ളപ്പണമൊഴിവാക്കിയത് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി ആരോപിച്ചു. 

ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയുംപാര്‍ട്ടി നേതാക്കളെയും കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച്കണ്ണുര്‍ കലക്ടറേറ്റിന് മുന്‍പില്‍ ബി.ജെ.പി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ജ്വാല സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്ന് കോടി രൂപ വീതമാണ് പിണറായി കളളപ്പണമായി ഒഴുകിയത്. ഈ പണത്തിന്‍്റെ ഉറവിടം എവിടെയാണെന്ന് അന്വേഷിക്കണം' കിറ്റുകൊടുത്തും പെന്‍ഷന്‍ കൊടുത്തുമല്ല പിണറായി വീണ്ടും അധികാരത്തില്‍ വന്നത്.

കൊലപാതക രാഷ്ട്രീയ കൊണ്ട് സംഘപരിവാര്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കുഴല്‍പണ കേസില്‍ ബി.ജെ.പി നേതാക്കളെ കുടുക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഭരണത്തില്‍ പിണറായിയും അദ്ദേഹത്തിന്‍്റെ കൂട്ടാളികളും നടത്തിയ സ്വര്‍ണക്കടത്ത് കേസിലെ കള്ളക്കളികള്‍ പുറത്തു കൊണ്ടുവന്നതിനാണ് കെ.സുരേന്ദ്രനെ വേട്ടയാടുന്നത്.

കൊടകരയില്‍ നടന്നത് കവര്‍ച്ചയാണെന്നും അതില്‍ സി.പി.എമ്മുമായി ബന്ധമുള്ളവരും പങ്കാളികളാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക