Image

സ്കൂളില്‍ നിന്ന് പുസ്തകം വാങ്ങി വരുന്നതിനിടെ ബൈക്കില്‍ ടിപ്പറിടിച്ചു സഹോദരങ്ങള്‍ മരിച്ചു

Published on 10 June, 2021
സ്കൂളില്‍ നിന്ന് പുസ്തകം വാങ്ങി വരുന്നതിനിടെ ബൈക്കില്‍ ടിപ്പറിടിച്ചു സഹോദരങ്ങള്‍ മരിച്ചു
കോഴിക്കോട്: സ്കൂളില്‍ നിന്ന് പുസ്തകം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ ബൈക്കില്‍ ടിപ്പറിടിച്ച് സഹോദരങ്ങളായ രണ്ട് പേര്‍ മരിച്ചു. അഗസ്ത്യന്‍ മുഴി തടപ്പറമ്പ് കൃഷ്ണന്റെ മകന്‍ അനന്തു കൃഷ്ണ (20), കൃഷ്ണന്റെ സഹോദരിയുടെ മകള്‍ സ്‌നേഹ പ്രോമോദ് (14) എന്നിവരാണ് മരിച്ചത്.

മുക്കം, മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലക്ക് സമീപത്ത് ഉച്ചയോടേയാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പര്‍ ലോറിയുടെ ചക്രത്തിന്നടിയില്‍പ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക