Image

ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം

Published on 10 June, 2021
ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം


തിരുവനന്തപുരം: ലോക്ഡൗണില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ പാഴ്സല്‍, ടേക്ക് എവേ സര്‍വീസുകള്‍ അനുവദിക്കില്ല.  ഹോം ഡിലിവറി മാത്രമാണ് അനുവദിക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ 12, 13 തീയതികളില്‍ അനുവദിക്കും. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

വെള്ളിയാഴ്ച മൊബൈല്‍ ഫോണ്‍ റിപ്പയര്‍ചെയ്യുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വിപണനംചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹന ഷോറൂമുകളില്‍ സൂക്ഷിച്ചിട്ടുള്ള 
വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക