കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും അകലം പാലിക്കലുമൊക്കം ഫലപ്രദമാണെങ്കിലും പലര്‍ക്കും മാനസികമായി വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്. ഇത് മനസ്സില്‍ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങള്‍ വികസിപ്പിക്കാനും ജൂണ്‍ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് എത്തുകയാണ് നടന് കുഞ്ചാക്കോ ബോബന്. ഇതില്‍ മസ്തിഷ്ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്ക് വരെ ഉണ്ടെന്നും ആക്ടിവിറ്റി അപ്ഡേറ്റുകള്‍ക്കായി തന്റെ ഫെയ്സ്ബുക്ക് പേജ് ശ്രദ്ധിക്കണമെന്നും അദ്ദഹം പറയുന്നു.
ഞാന്‍ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എന്റെ ഈ പോസ്റ്റിന് കാരണം.
16 വരെ ലോക്ക്ഡൗണ്‍ നീട്ടിയതോടെ പ്ലാന്‍ ചെയ്തിരുന്ന പല പദ്ധതികളും പലര്‍ക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്.
കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസീകാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.
ഇത് മനസ്സില്‍ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങള്‍ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂണ്‍ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാന്‍ വരുന്നു.
ഇതില്‍ മസ്തിഷ്ക വ്യായാമങ്ങള്‍ മുതല്‍ ഫിസിക്കല്‍ ടാസ്ക് വരെ ഉണ്ട്. അതിനാല്‍, നാളെ മുതല്‍ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്ഡേറ്റുകള്‍ക്കായി എന്റെ പേജില്‍ വരിക.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാന്‍ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ, നമ്മള് ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും. അപ്പോള്‍ നാളെ കാണാം