കേരളത്തിന് കൈതാങ്ങാകാന്‍ സമീക്ഷ യുകെയുടെ ബിരിയാണിമേള ജൂണ്‍ 19, 20 തീയതികളില്‍

Published on 10 June, 2021
കേരളത്തിന് കൈതാങ്ങാകാന്‍ സമീക്ഷ യുകെയുടെ ബിരിയാണിമേള ജൂണ്‍ 19, 20 തീയതികളില്‍


ലണ്ടന്‍: ദുരിത കാലത്തു കേരളത്തിന് കൈതാങ്ങാകുവാന്‍ ബിരിയാണി മേളകളും ഭക്ഷ്യമേളകളുമായി സമീക്ഷ യുകെ യുടെ വിവിധ ബ്രാഞ്ചുകള്‍ മുന്നോട്ടു പോവുകയാണ് . ഇതിലൂടെ സമാഹരിക്കുന്ന തുക കോവിഡ്പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ബെര്‍മിംഗ്ഹാം സമീക്ഷ ബ്രാഞ്ച് ഈ മാസം 19 നു നടത്തുന്ന ബിരിയാണിമേളയിലേക്കു ബുക്കിംഗ് നടന്നു വരുന്നു. സമീക്ഷ പ്രവര്‍ത്തകര്‍ എല്ലാവരും സജീവമായി രംഗത്തുണ്ട്. ദേശത്തിനും ഭാഷക്കും രാഷ്ട്രീയത്തിനും അധീതമായി വളരെ നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമീക്ഷയുടെ ബ്രാഞ്ച് പ്രസിഡന്റ് ജോബി കോശിയും സെക്രട്ടറി മാര്‍ട്ടിന്‍ ജോസും അറിയിച്ചു.

സമീക്ഷ പീറ്റര്‍ബോറോ & ബോസ്റ്റണ്‍ ബ്രാഞ്ചില്‍ ഈ മാസം 20 നായിരിക്കും ബിരിയാണിമേള നടക്കുക. ഉച്ചക്ക് ഒന്നു മുതല്‍ വൈകിട്ട് ആറു വരെ ആകും വിതരണം നടക്കുക. ബ്രാഞ്ച് പ്രസിഡന്റ് ബാബു, സെക്രട്ടറി ചിഞ്ചു, ഭാസ്‌കര്‍ പുരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്‌പോട്ട് പോകുന്നു.


ബ്രിസ്റ്റോള്‍ &വെസ്റ്റണ്‍ സൂപ്പര്‍ മെയറിലേ സമീക്ഷ ബ്രാഞ്ചിലും 20 നു തന്നെ ആണ് ബിരിയാണിമേള. സമീക്ഷയുടെ ബ്രാഞ്ച് ഭാരവാഹികളായ ജാക്‌സണ്‍, ജിമ്മി, ബിജു, ജോണ്‍സന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജന്മനാടിനു തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുവാന്‍ മുന്നിട്ടിറങ്ങിയ സമീക്ഷ പ്രവര്‍ത്തകര്‍ക്ക് നല്ല പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചുവരുന്നത്. ബിരിയാണി മേള നടത്തിയ എല്ലാ സ്ഥലങ്ങളിലും ലഭിച്ച പിന്തുണ ഇതിനു തെളിവാണ്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററില്‍ നടന്ന ബിരിയാണി മേളയില്‍ 650 ഓളം ബിരിയാണികളാണ് സമീക്ഷ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ഈ മാസം 25 നു സമാപിക്കുന്ന അപ്പീലിലേക്കായി മറ്റു ബ്രാഞ്ചുകള്‍ ഗൃഹസന്ദര്‍ശനം നടത്തിയും പണസമാഹരണം നടത്തുന്നു. തിരക്കേറിയ യുകെ ജീവിതത്തിനിടയിലും ജന്മനാടിനായി സമീക്ഷ പ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കേരളത്തിലെ പല രാഷ്ട്രീയ സാംസ്‌കാരിക നായകരും അഭിനന്ദനം അറിയിച്ചു കഴിഞ്ഞുവെന്ന് സമീക്ഷ യുകെ നാഷണല്‍ പ്രസിഡന്റ് സ്വപ്‌ന പ്രവീണ്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക