Image

കോവിഡ്: ഇന്ത്യയില്‍ 86,000 പുതിയ രോഗികളും 3400 മരണവും

Published on 10 June, 2021
കോവിഡ്: ഇന്ത്യയില്‍ 86,000 പുതിയ രോഗികളും 3400 മരണവും

ന്യുഡല്‍ഹി: ഇന്ത്യയില്‍ വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം 86,000 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. 3327 പേര്‍ കൂടി മരിച്ചു. ഇതോടെ 29,268,010 പേര്‍ ആകെ രോഗികളായപ്പോള്‍ 363,022 പേര്‍ മരണമടഞ്ഞു. 27,771,054 പേര്‍ രോഗമുക്തരായി. 1,133,934 പേര്‍ ചികിത്സയിലുണ്ട്. 

അമേരിക്കയില്‍ ഇതുവരെ 34,267,160 പേര്‍ രോഗികളായപ്പോള്‍ 613,556 പേര്‍ മരിച്ചു. ബ്രസീലില്‍ 17,125,357 രോഗികളാും 479,791മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളുടെ എണ്ണത്തില്‍ നാലാമതുള്ള ഫ്രാന്‍സില്‍ 5,725,492 പേരിലേക്ക് കോവിഡ് എത്തി. 110,202 പേര്‍ മരണമടഞ്ഞു. തുര്‍ക്കിയില്‍ 5,313,098 പേര്‍ക്ക് കോവിഡ് വന്നു. 48,524 പേര്‍ മരിച്ചു.

ലോകത്താകെ 175,365,994 പേര്‍ക്ക് കോവിഡ് വന്നുവെന്നാണ് കണക്ക്. 3,782,658 പേര്‍ മരിച്ചു. 158,920,339പേര്‍ രോഗമുക്തരായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക