America

കോൺഗ്രസ് അടിമുടി മാറും, ചരിത്രം സൃഷ്ടിക്കും: കളത്തിൽ വർഗീസ്

Published

on

കെ പി സി സി യുടെ അമരക്കാരനായി കെ സുധാകരൻ കടന്നുവരുമ്പോൾ പ്രതീക്ഷകളുടെ നല്ല നാളെകളാണ് കേരളവും പ്രതിപക്ഷവും സ്വപ്നം കാണുന്നത്. തകർന്നു നിൽക്കുന്ന പാർട്ടിയ്ക്ക് ഒരു തുരുത്ത് തന്നെയാണ് കെ സുധാകരന്റെ നേതൃത്വം. കോൺഗ്രസിന്റെ പ്രതാപകാലം തിരികെപ്പിടിക്കുക എന്നത് തന്നെയാണ് അദ്ദേഹത്തെ ഈ സ്ഥാനമേൽപ്പിച്ചതിന്റെ പ്രധാന ഉദ്ദേശവും. സ്വതന്ത്ര ഇന്ത്യയിലെ ഫാസിസ്റ് നയങ്ങൾക്കെതിരെയും, കൊലപാതക രാഷ്ട്രീയത്തിനെതിരെയും കെ സുധാകരൻ സന്ധിയില്ലാത്ത സമരങ്ങൾ സംഘടിപ്പിക്കും എന്ന ഉറച്ച പ്രതീക്ഷയുണ്ട് കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയ്ക്ക്

കെ സുധാകരനെപ്പോലെ ഒരു പരിചയ സമ്പന്നനെ കെ പി സി സി യുടെ അമരക്കാരനായി കൊണ്ട് വരുമ്പോൾ  ഈ ജനാധിപത്യ രാജ്യത്തിലെ കോൺഗ്രസ്‌ പാർട്ടിയുടെ യശസ്സ് ഉയരുകയാണ്. താഴെത്തട്ടിലുള്ള മനുഷ്യർക്ക് പറയാനുള്ളതും നാടും അധികാരികളും ഇനിമുതൽ കേൾക്കും.

''ഗ്രൂപ്പുകളെ സഹകരിപ്പിക്കാൻ തനിക്ക് അറിയാം. നല്ല രാഷ്ട്രീയ പരിചയമുള്ളയാളാണ് താൻ. പുതുമുഖമൊന്നുമല്ല. പത്തമ്പത് കൊല്ലമായി രാഷ്ട്രീയം തുടങ്ങിയിട്ട്. അതുകൊണ്ട് തനിക്ക് അറിയാം അവരെയൊക്കെ എങ്ങനെ സഹകരിപ്പിക്കണമെന്ന്. '' എന്ന് പറഞ്ഞ് വിമർശകരുടെ വായടപ്പിക്കാൻ മാത്രമല്ല നിവർന്നു നിന്ന് ചോദ്യം  ചെയ്യാനുമുള്ള ചങ്കൂറ്റവും ഇനി മുതൽ സുധാകരന്റെ നേതൃത്വത്തിലൂടെ കെ പി സി സി കൈവരിക്കും.

ഇന്ത്യയിലെ ഏറ്റവും ശക്തമായ പ്രതിപക്ഷവും ഭരണപക്ഷവുമായിരുന്നു കൊണ്ഗ്രെസ്സ് പാർട്ടിയുടേത്, പക്ഷെ ചില നേതൃത്വങ്ങളിൽ സംഭവിച്ച പിഴവാണ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലേക്ക് നീങ്ങാൻ കാരണമായത്. എന്നാൽ നേതൃത്വത്തിൽ വന്ന പിഴവുകൾ എല്ലാം ഇത്തവണ തിരുത്തി കുറിക്കുകയാണ് കോൺഗ്രസ്‌.

നേതൃത്വം നന്നായാൽത്തന്നെ ഒരു പാർട്ടിയുടെ ജീവൻ ജനങ്ങളിലേക്ക് ഒഴുകുമെന്നാണ്, ഇവിടെ അതാണ്‌ സംഭവിക്കാൻ പോകുന്നത്. സുധാകരൻ ജനങ്ങളെയും അവരുടെ ജീവിത മാർഗ്ഗങ്ങളെയും ഏറ്റവും അടുത്തറിയുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ്‌ ഇനി കൂടുതൽ ശക്തിപ്രാപിക്കും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ സുധാകരനെപ്പോലെയുള്ള നേതാക്കളുള്ളപ്പോൾ ഇനിയും തോറ്റുപോകാൻ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് കഴിയില്ല.

ജനങ്ങൾ അർപ്പിച്ച വിശ്വാസം നിറവേറ്റുക എന്നുള്ളതാണ് ഒരു ജനപ്രതിനിധിയുടെ കർത്തവ്യം. അത് നിറവേറ്റാൻ സദാ ജാഗ്രത പുലർത്തുന്നവരാണ് കോൺഗ്രസ് പ്രവർത്തകർ .പരാജയപ്പെട്ട ഇടങ്ങളിൽ നിന്നെല്ലാം കോൺഗ്രസ്‌ വളരട്ടെ. അതിൽ കെ സുധാകരൻ എന്ന കെ പി സി സി പ്രസിഡന്റിന്റെ ഉറച്ച നിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളും നിഴലിച്ചു കിടക്കട്ടെ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സജിൽ ജോർജ്ജിന്റെ നിര്യാണത്തിൽ ഫോമാ അനുശോചനം രേഖപ്പെടുത്തി 

വെളുത്തേടൻ (മിന്നാമിന്നികൾ-8: അംബിക മേനോൻ)

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

പ്രിയ സജില്‍, ഓര്‍ക്കുന്നുവെന്നെന്നും (ജോര്‍ജ് തുമ്പയില്‍)

എൻ പ്രാണ നായകനെ എന്ത് വിളിക്കും..? (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 20)

രാമായണത്തിലെ സൗഹൃദക്കാഴ്ച്ചകൾ (ശങ്കരനാരായണൻ ശംഭു, രാമായണ ചിന്തകൾ 19)

ഡെൽറ്റ വേരിയന്റിനെ നേരിടാൻ  ന്യൂയോർക്ക് സിറ്റി പുതിയ തന്ത്രങ്ങൾ മെനയുന്നു 

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

ഗവർണറായി കൊമോയ്ക്ക് തുടരാനാകുമോ? രാജിക്ക് സാധ്യതയുണ്ടോ?

സജിൽ ജോർജിന്റെ വേർപാടിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം(കോര ചെറിയാന്‍)

മാനസയുടെ കൊലപാതകവും ബീഹാറിലെ 'തോക്ക് സംസ്കാര'വും (വെള്ളാശേരി ജോസഫ്)

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദത്തില്‍ പ്രവാസികള്‍

'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:

ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വികാരി രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പാക്കു ഊഷ്മള സ്വീകരണം

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സജിൽ ജോർജിന്റെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൊമോ രാജി വയ്ക്കണമെന്ന് ബൈഡൻ

വാക്സിൻ എടുത്തിട്ടും റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു

ബാലൻസ് ബീമിൽ സിമോൺ ബയൽസിന് വെങ്കലം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; സിലിക്കണ്‍ വാലിയിലും ശുഭാരംഭം

ഡാളസ് കേരള എക്യൂമിനിക്കല്‍ കണ്‍വന്‍ഷന്‍-ആഗസ്റ്റ് 6 മുതല്‍ 8വരെ

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16000 ഡോളര്‍

ഇരുതോണിയിലെ യാത്രക്കാര്‍(കാര്‍ട്ടൂണ്‍: സിംസണ്‍)

മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് : ടെക്സാസ് ലെജന്‍ഡ് ജേതാക്കള്‍

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനി; പൊതുദര്‍ശനം വ്യാഴം, വെള്ളി

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ച് ഡോ എം എ യൂസഫലി, അഭിനന്ദിച്ചു മന്ത്രി റിയാസ്

ജെയ്സൺ തോമസ് (50) ഡാളസിൽ നിര്യാതനായി

View More