Image

'ഡീക്കോഡിങ് ശങ്കര്‍' ടൊറന്റോ ചലച്ചിത്രമേളയില്‍

Published on 11 June, 2021
'ഡീക്കോഡിങ് ശങ്കര്‍' ടൊറന്റോ ചലച്ചിത്രമേളയില്‍
ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം'ഡികോഡിങ് ശങ്കര്‍'. ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയില്‍. ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലെക്കാണ് ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് ദക്ഷിണകൊറിയ, ജര്‍മനി, സ്പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളിലും ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയിലെ പനോരമ വിഭാഗത്തിലും ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത ഡീക്കോഡിങ് ശങ്കര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ശങ്കര്‍ മഹാദേവന്റെ പാട്ടുപോലെ ഒഴുകുന്ന സംഗീതജീവിതമാണ് ഡീക്കോഡിങ് ശങ്കര്‍ എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ ഉള്ളടക്കം. പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിനു വേണ്ടി 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത് രാജീവ് മെഹരോത്രയാണ്.അധ്യാപകന്‍, സംഗീതജ്ഞന്‍,ഗായകന്‍, കുടുംബനാഥന്‍, ഭക്ഷണപ്രിയന്‍ എന്നിങ്ങനെയുള്ള ശങ്കര്‍ മഹാദേവന്റെ ഓരോ ഭാവങ്ങളും ചേര്‍ത്ത് വച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍ തന്നെയാണ് തന്റെ സംഗീത ജീവിതത്തിന്റെ താളത്തെപ്പറ്റിപറഞ്ഞുതരുന്നത് . 

അമിതാഭ് ബച്ചന്‍, ഗുല്‍സാര്‍, ജാവേദ് അക്തര്‍, ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖര്‍ ശങ്കര്‍ മഹാദേവന്‍ എന്ന പ്രതിഭയെപ്പറ്റി വാചാലരാകുന്നുണ്ട്.

ദീപ്തി സംവിധാനം ചെയ്യുന്ന ആദ്യ ഡോക്യുമെന്ററി കൂടിയാണ് 'ഡിക്കോഡിങ് ശങ്കര്‍'. പ്രശസ്ത സംവിധായകന്‍ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി പിള്ള ശിവന്‍. കളിപ്പാട്ടം, മൂന്നിലൊന്ന് തുടങ്ങിയ സിനിമകളില്‍ ദീപ്‌തി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സീ നെറ്റ്‌വര്‍ക്കിന്റെ ബിസിനസ് ഹെഡ് ആയി പ്രവര്‍ത്തിക്കുകയാണ് ദീപ്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക