Image

അസ്ട്രാ സെനേക്ക വാക്‌സിനേഷനെ തുടര്‍ന്ന് ലൈപ്‌സിഷില്‍ മധ്യവയസ്‌കന്‍ മരിച്ചു

Published on 11 June, 2021
അസ്ട്രാ സെനേക്ക വാക്‌സിനേഷനെ തുടര്‍ന്ന് ലൈപ്‌സിഷില്‍ മധ്യവയസ്‌കന്‍ മരിച്ചു

ബെര്‍ലിന്‍: അസ്ട്രാസെനെക്ക വാക്‌സിനേഷനെത്തുടര്‍ന്ന് ലൈപ്‌സിഗില്‍ ഒരു മധ്യവയസ്‌കന്‍ മരിച്ചു. ലൈപ്‌സിഗ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് മസ്തിഷ്‌ക ത്രോംബോസിസ് രോഗം ബാധിച്ചാണ് മരണം. ലബോറട്ടറി ഫലങ്ങള്‍ വാക്‌സിനേഷനുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു,മരണം സംബന്ധിച്ച വിവരങ്ങള്‍ പക്ഷേ ഇതുവരെ പൂര്‍ത്തിയായിട്ടില്ലന്ന് ആശുപത്രി വക്താവ് പറഞ്ഞു.

കേസ് ഇപ്പോള്‍ കൂടുതല്‍ പരിശോധനയ്ക്കും വിലയിരുത്തലിനുമായി പോള്‍ എര്‍ലിഷ് ഇന്‍സ്‌ററിറ്റിയൂട്ടിന് (പിഐഐ) അയച്ചിട്ടുണ്ട്. ജര്‍മനിയില്‍ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രാ സനെക്കാ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്, എന്നാല്‍ 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്ക് മാത്രമേ ഇത് ശുപാര്‍ശ ചെയ്തിട്ടുള്ളൂ. അപകടകരമായ പാര്‍ശ്വഫലങ്ങളുടെ സാധ്യതയുള്ള കാരണം

വാകസിനേഷനു ശേഷമുള്ള സെറിബ്രല്‍ സിര ത്രോംബോസിസ് ലോകമെന്പാടും ഭയം ഉളവാക്കിയിരുന്നു.

മെയ് ആദ്യം മുതല്‍ അസ്ട്രാസെനെക്കയ്ക്കുള്ള മുന്‍ഗണന നീക്കിയിരുന്നു. എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രാസെനെക്ക അംഗീകരിച്ചു. പ്രാഥമികമായി 60 വയസിന് മുകളിലുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സ്റ്റാന്‍ഡിംഗ് വാക്‌സിനേഷന്‍ കമ്മീഷന്‍ (സ്റ്റിക്കോ) ശുപാര്‍ശ ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക