ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.

ബിജു, വെണ്ണിക്കുളം Published on 12 June, 2021
ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.
മസ്‌ക്കറ്റ് ദാര്‍സൈറ്റിലെ  ശ്രീകൃഷ്ണ ക്ഷേത്രവും, മസ്‌കറ്റിലെ ശിവ ക്ഷേത്രവും ശനിയാഴ്ച   മുതല്‍ (ജൂണ്‍ 12 )  തുറക്കും. മാസ്‌ക്ക്  ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശനമായ കോവിഡ്  പ്രോട്ടോക്കോളുകള്‍ പാലിച്ചു മാത്രമേ  ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയൂള്ളൂ. 

ക്രിസ്തീയ ദേവാലയങ്ങള്‍ ഞായറാഴ്ച്ച (ജൂണ്‍ 13 ഞായര്‍) മുതല്‍ വീണ്ടും തുറക്കുമെന്ന് സെന്റ് പീറ്റര്‍ & പോള്‍ കാത്തലിക് ചര്‍ച്ചും അറിയിച്ചു. എന്നിരുന്നാലും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മാത്രമേ നിശ്ചിത ആളുകള്‍ക്ക് പള്ളി മാനേജുമെന്റ് പ്രവേശനം അനുവദിക്കുകയുള്ളൂ.  

കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 3 ന് രണ്ട് ക്ഷേത്രങ്ങളും പള്ളികളും അടച്ചിരുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക