Image

ആഇശ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി

Published on 12 June, 2021
ആഇശ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി  ശിവന്‍കുട്ടി
തിരുവനന്തപുരം:ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ - ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ആഇശ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിക്കണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആഇഷ സുല്‍ത്താനയുമായി മന്ത്രി ശനിയാഴ്ച ടെലിഫോണിലൂടെ സംസാരിച്ചു.

പോരാട്ടത്തില്‍ ആഇശ തനിച്ചല്ലെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ആഇശയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാന്‍ എല്ലാവിധ പിന്തുണയും മന്ത്രി ആഇഷയ്ക്ക് വാഗ്ദാനം ചെയ്തു. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരിലാണ് ആഇഷക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. 

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക