Image

മോഹന്‍ലാലിന്റെ മുഖത്ത് നോക്കി 'ഈ മോന്ത വെച്ചുകൊണ്ട് അഭിനയിക്കാന്‍ ഒന്നും പറ്റില്ലെന്ന് 'അവര്‍ പറഞ്ഞു, വെളിപ്പെടുത്തലുമായി മുകേഷ്

Published on 12 June, 2021
മോഹന്‍ലാലിന്റെ മുഖത്ത് നോക്കി 'ഈ മോന്ത വെച്ചുകൊണ്ട് അഭിനയിക്കാന്‍ ഒന്നും പറ്റില്ലെന്ന് 'അവര്‍ പറഞ്ഞു, വെളിപ്പെടുത്തലുമായി മുകേഷ്

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിന് ലഭിച്ച പ്രതിഫല തുകയെ കുറിച്ച് പറയുകയാണ് താരത്തിന്റെ സുഹൃത്ത് കൂടിയായ നടന്‍ മുകേഷ്. പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് മോഹന്‍ലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ചും അതിലെ പ്രതിഫലത്തെ കുറിച്ചും മുകേഷ് പറഞ്ഞത്.

' മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡീഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് ഓഡീഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്ന് ഓഡീഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്.
കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയത് ''   മുകേഷ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക