Image

വീട്ടിലിരുന്നോളാന്‍ സുക്കര്‍ബര്‍ഗ് ജീവനക്കാരോട്

ജോബിന്‍സ് തോമസ് Published on 13 June, 2021
വീട്ടിലിരുന്നോളാന്‍ സുക്കര്‍ബര്‍ഗ് ജീവനക്കാരോട്
ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ ഓഫര്‍. വീട്ടിലിരുന്ന് ജോലി ചെയ്‌തോളാനാണ് ജീവനക്കാരോട് കമ്പനി മാനേജ്‌മെന്റ് പറയുന്നത്. അടുത്തവര്‍ഷം പകുതി വരെയെങ്കിലും ജീവനക്കാര്‍ക്ക് ഈ സൗകര്യം ലഭിക്കും. സിഇഒ സുക്കര്‍ ബര്‍ഗ് അടക്കമുള്ളവര്‍  വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേയ്ക്ക് മാറി ചിന്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കോവിഡിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെയൊരു മാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ സുക്കര്‍ ബര്‍ഗ്ഗ് അടക്കമുള്ളവര്‍ തയ്യാറായത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന അനുഭവത്തെക്കുറിച്ച് സുക്കര്‍ബര്‍ഗ്ഗ് എഴുതിയത് ഇങ്ങനെയാണ്. 

'വിദൂരമായി ജോലി ചെയ്യുന്നത് എനിക്ക് ദീര്‍ഘകാല ചിന്തയ്ക്ക് ഇടം നല്‍കി. എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതെന്നെ സഹായിച്ചു. ഇത് ജോലി സന്തോഷപ്രദമാക്കാനും കൂടുതല്‍ ഉത്പാദന ക്ഷമമാക്കാനും സഹായിച്ചു '

ഫേസ് ബുക്കിന്റെ എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിന് അനുമതി നല്‍കുമെന്നും ഓഫീസിലെത്തി ജോലി ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നും ഓഫീസില്‍ നിര്‍ബന്ധമായും എത്തേണ്ടവര്‍ക്ക് പോലും വര്‍ഷത്തില്‍ 20 ദിവസം വീ്ട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കുമെന്നും സുക്കര്‍ബര്‍ഗ്ഗ് പറഞ്ഞു. ലോകോത്തര ടെക് കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന രീതിയിലേയ്ക്ക് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക