Image

മകള്‍ക്കൊപ്പം ഡാന്‍സ് റീലുമായി പൂര്‍ണിമ; വിഡിയോ

Published on 13 June, 2021
മകള്‍ക്കൊപ്പം ഡാന്‍സ് റീലുമായി പൂര്‍ണിമ; വിഡിയോ
ഇന്‍സ്റ്റ​ഗ്രാമില്‍ തിളങ്ങിനില്‍ക്കുന്ന താരപുത്രിയാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന.   സോഷ്യല്‍മീഡിയയില്‍ പ്രാര്‍ത്ഥന സജീവമാണ്. ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള പ്രാര്‍ത്ഥനയുടെ റീല്‍ വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.‌

'അമ്മ കൂള്‍ ആണ്' എന്ന് കുറിച്ചാണ് ഒന്നിച്ചുള്ള റീല്‍ ഡാന്‍സിന്റെ വിഡിയോ പ്രാര്‍ത്ഥന പങ്കുവച്ചത്. 'ശോ, സ്റ്റെപ്പ് തെറ്റി' എന്നാണ് വിഡിയോ കണ്ട പൂര്‍ണിമ കമന്റ് കുറിച്ചത്. 'അങ്ങനെ അതും സംഭവിച്ചു' എന്ന് കുറിച്ച്‌ നടി വിഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

നേരത്തെ അമ്മൂമ്മ മല്ലിക സുകുമാരനൊപ്പമുള്ള പ്രാര്‍ത്ഥനയുടെ റീല്‍സ് ഏറെ വൈറലായിരുന്നു. എന്നാണ് അച്ഛനൊപ്പമുള്ള വിഡിയോയുമായി എത്തുന്നത് എന്നാണ് പ്രാര്‍ത്ഥനയോടുള്ള ആരാധകരുടെ ചോദ്യം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക