FILM NEWS

കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല; ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി;രാജ് കുന്ദ്ര

Published

on

നടി ശില്‍പ ഷെട്ടി ആണ് തന്റെ വിവാഹബന്ധം തകരാനുള്ള കാരണം എന്ന് ആരോപിക്കുന്ന രാജ് കുന്ദ്രയുടെ മുന്‍ ഭാര്യ കവിതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല എന്നാണ് രാജ് കുന്ദ്ര ഇപ്പോള്‍ വ്യക്തമാക്കുന്നത്.

2006ല്‍ ആണ് രാജ് കുന്ദ്രയും ആദ്യ ഭാര്യ കവിതയും വിവാഹമോചനം നേടുന്നത്. 2009ല്‍ ആണ് ശില്‍പ ഷെട്ടിയുമായുള്ള വിവാഹം നടക്കുന്നത്. ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി എന്നാണ് രാജ് കുന്ദ്ര പറയുന്നത്. കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ല എന്ന് രാജ് പറയുന്നു.

പണം വാങ്ങി നല്‍കിയ അഭിമുഖത്തിലെ ദൃശ്യമാണത്. ഡിവോഴ്‌സിന്റെ സമയത്ത് ഹാജരാക്കിയ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളില്‍ ആ അഭിമുഖത്തിന് പത്രം പണം നല്‍കിയ വിവരങ്ങളുണ്ട്.

കവിതയ്ക്ക് സ്വന്തം സഹോദരിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്നു. താന്‍ ബിസിനസ് ട്രിപ്പ് പോകുമ്ബോഴെല്ലാം അവര്‍ കുടുതല്‍ സമയവും ഒന്നിച്ചായിരുന്നു. കുടുംബക്കാരും ഡ്രൈവറും ഇതിനെ കുറിച്ച്‌ തന്നോട് പറയാറുണ്ട്.

അവളുടെ ഫോണില്‍ അയാള്‍ക്ക് അയച്ച മെസേജുകള്‍ താന്‍ കണ്ടെത്തി. അത് കണ്ട് ഹൃദയം തകര്‍ന്നു പോയിരുന്നു. ഇതേക്കുറിച്ച്‌ ഗര്‍ഭിണിയായ തന്റെ സഹോദരിയോട് പറഞ്ഞു. പിന്നീട് കവിതയെ വീട്ടില്‍ കൊണ്ടുവിട്ടു. ആ സമയം എന്റെ മകള്‍ക്ക് 40 ദിവസമായിരുന്നു പ്രായം. കുഞ്ഞിനോട് വിടപറഞ്ഞത് വളരെ വിഷമത്തോടെയാണ്.

അതിന് ശേഷമാണ് താന്‍ ശില്‍പയെ കാണുന്നത്. തന്നെയെയും ശില്‍പയെയും ചേര്‍ത്ത് വാര്‍ത്തകള്‍ വന്നതോടെ വിവാഹചോനത്തിനുള്ള ഡിമാന്റുകള്‍ വര്‍ദ്ധിപ്പിച്ചു.

ശില്‍പ ഷെട്ടിയാണ് തന്റെ വിവാഹബന്ധം തകര്‍ത്തത് എന്ന വാര്‍ത്ത ഒരു യുകെ പത്രത്തിന് പത്തായിരം പൗണ്ടുകള്‍ക്ക് ആണ് കവിത വിറ്റതെന്നും രാജ് കുന്ദ്ര  പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊന്നു മരിക്കുന്ന വല്ലാത്ത അവസ്ഥ;: പ്രതികാരം ചെയ്തു നടക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു!

നായാട്ട്‌ ഈ മാസം കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെയും പ്രശംസ

കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യയ്ക്ക് അമ്മ താര കല്യാണ്‍ നല്‍കിയ സമ്മാനം

നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്, ഇനിയും പ്രതികരിക്കും; രഞ്ജനി ഹരിദാസ്

എന്തിനാണിത്ര വേഗം പോയത് ? തിരിച്ച് വരൂ, അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ സൗഭാഗ്യ

മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു

സുരേഷ് ഗോപി ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് താന്‍ തകര്‍ന്നു പോയെന്ന് ലാല്‍ ജോസ്

തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യാന്‍ പോയ സിനിമയെക്കുറിച്ച്‌ ധര്‍മജന്‍

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസന്‍ നായകനാകും ; നായിക സര്‍പ്പട്ടൈയിലെ ദുസാര വിജയന്‍

ഞാന്‍ കൊടുങ്കാറ്റുകളെ ഭയപ്പെടുന്നില്ല'; കാന്‍സറിനെ കരുത്തോടെ നേരിടാനൊരുങ്ങി നടി ശിവാനി

കന്നിക രവിയും സ്‌നേകനും വിവാഹിതരായി

പ്രഭാസിന്റെ പ്രണയ ചിത്രം 'രാധേശ്യാം' റിലീസ് തീയതി പ്രഖ്യാപിച്ച്‌ താരം

'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കില്‍ നിത്യ മേനോനും

സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

'ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം': അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സില്‍ പരാതി

അടുത്ത വര്‍ഷം യുവജനോത്സവത്തിന് ശിവതാണ്ഡവം: പരിഹസിച്ച് ജോയ് മാത്യു

മാധ്യമങ്ങള്‍ അപകീര്‍ത്തി സാമ്പത്തീക നഷ്ടമുണ്ടാക്കുന്നു ; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്‍പ്പാഷെട്ടി

ജന്മദിനത്തില്‍ കേക്ക് മുറിച്ച് ദുല്‍ഖര്‍, ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി

പേടിച്ച് വാഷ്‌റൂമില്‍ ഓടിക്കയറി; കുന്ദ്രയ്‌ക്കെതിരേ പീഡന പരാതിയുമായി ഷെര്‍ലിന്‍

ജനാര്‍ദ്ദനന്‍ മരിച്ചെന്ന് വ്യാജ പ്രചരണം

അന്ധയായി നയന്‍‌താര; 'നെട്രികണ്‍' ട്രെയിലര്‍ പുറത്ത്‌

5ജിക്കെതിരായ ഹരജി: 20 ലക്ഷം പിഴയൊടുക്കും; ഹരജി പിന്‍വലിക്കുകയാണെന്ന് ജൂഹി ചൗള

വിജയുടെ പൂര്‍ണകായ പ്രതിമ; ഇളയ ദളപതിക്ക് കര്‍ണാടകയിലെ ആരാധകരുടെ സമ്മാനം

ലൈന്‍ ഓഫ് കളേഴ്‌സിന്റെ പുതിയ ചിത്രത്തില്‍ നിമിഷയും റോഷനും

പാത്രം കൊണ്ടുപോയി കഴുകി വെച്ചു; സുരേഷ് ഗോപിയുടെ മകനെ കുറിച്ച്‌ സുബീഷ് സുധി

ധനുഷിന്റെ 'മാരന്‍'; ഫസ്റ്റ് ലുക് പുറത്തുവിട്ടു

ഗാര്‍ഹിക പീഡനം എന്ന വാക്കൊക്കെ ഉപയോഗിക്കരുതെന്ന് മേതില്‍ ദേവിക

ഉര്‍വശി ചേച്ചിയുടെ മുന്നില്‍ നിന്ന് അഭിനയിക്കുമ്പോള്‍ പേടിയല്ലായിരുന്നു, വിനീത് ശ്രീനിവാസന്‍

ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്, പ്രിയദര്‍ശന്റെ കുറിപ്പ്

ആദ്യ സിനിമയില്‍ നിന്ന് പ്രതിഫലം ലഭിച്ചിട്ടില്ല, ചെമ്പന്‍ വിനോദ് പറയുന്നു

View More