എന്റെ ഗ്രാമം (രേഖ ഷാജി)

Published on 14 June, 2021
എന്റെ ഗ്രാമം (രേഖ ഷാജി)
കായലും  കാട്ടാറും
തീരം തഴുകും തിരമാല
ശ്രുതി ചേർന്ന ഗ്രാമം.

ശിരസ്സുയർത്തും
കേരവൃക്ഷങ്ങളും
കണിക്കൊന്നയും
നിശാഗാന്ധിയും ചേർന്ന്
സുഗന്ധമേകുന്ന ഗ്രാമം

അമ്പലപ്പുഴത്തിരുമധുരം
നുണയുന്ന
അമ്പാടി കണ്ണന്റെ ഗ്രാമം.

ഒരുപാട് പുഴകളും
പൂന്തേനരുവികളും
കളകളംമുഴക്കുന്ന ഗ്രാമം.

ഹരിത ചാരുത
തിലക്കുറിച്ചർത്തും
കുട്ടനാടാണെന്റെ ഗ്രാമം.

സഹനവും  മമതയും
നിസ്വാർത്ഥ സ്നേഹവും
നിറയുന്ന ഗ്രാമമാണെന്റെ
ഗ്രാമം.

നാനാ മതസ്ഥരും
ഒന്നെന്നഭാവവും
മനസ്സിൽ നിറയുന്ന
നൻമ ഗ്രാമം.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക