Image

ഇസ്രയേലില്‍ ഭരണമാറ്റം; തിരിച്ചെത്തുമെന്ന് നെതന്യാഹുവിന്റെ വെല്ലുവിളി

ജോബിന്‍സ് തോമസ് Published on 14 June, 2021
ഇസ്രയേലില്‍ ഭരണമാറ്റം; തിരിച്ചെത്തുമെന്ന് നെതന്യാഹുവിന്റെ വെല്ലുവിളി
ഇസ്രയേലില്‍ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പ്രതിപക്ഷ സഖ്യം അധാകരമേറ്റു. യയര്‍ ലപീദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചതോടെയാണ് ഇസ്രയേലില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരമായത്. തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തവണയാണ് തെരഞ്ഞെടുപ്പ് നടന്നത്. 

സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവായ നെതന്യാഹു പ്രതിപക്ഷ കക്ഷികളുടെ നേതാവായി. വലത് പക്ഷ നിലപാട് പറഞ്ഞ് വോട്ടു പിടിച്ചശേഷം ഇടത് കക്ഷികളുമായി സഖ്യമുണ്ടാക്കിയ ബെന്നറ്റ് ജനത്തെ വഞ്ചിച്ചെന്നു പറഞ്ഞ നെതന്യാഹു ഇടത് കക്ഷികല്‍ അംഗങ്ങളായ സര്‍ക്കാരിനെ താഴെയിറക്കി ഭരണത്തില്‍ തിരിച്ചെത്തുമെന്ന് പാര്‍ലമെന്റില്‍ വെല്ലുവിളിച്ചു. 

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യമിനയുടെ നേതാവ് നഫ്താലി ബെന്നറ്റാണ് ആദ്യ രണ്ട് വര്‍ഷം പ്രധാനമന്ത്രി. ഇതിനുശേഷം യയര്‍ ലപീദ് പ്രധാനമന്ത്രി സ്ഥാനത്തെത്തും. നെതന്യാഹുവിനേക്കാള്‍ കടുത്ത വലതുനിലപാട് കാരനായ നഫ്താലി ബെന്നറ്റ് നേതൃത്വം നല്‍കുന്നത്. ഇടത് , വലത്, മധ്യ നിലപാടുകളുള്ള കക്ഷികളുടെ സര്‍ക്കാരിനാണ്. 

നഫ്താലി ബെന്നറ്റിന്റെ പാര്‍ട്ടിയുടെ പേരായ യമിനയുടെ ഹീബ്രുവിലുള്ള അര്‍ത്ഥം വലത്തോട്ട് എന്നാണ്. ഇദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഏഴ് സീറ്റുകളാണ് ഉള്ളത്. ഇദ്ദേഹത്തിന്റെ പിന്തുണയില്ലാതെ ആര്‍ക്കും ഭരിക്കാന്‍ സാധിക്കുകയില്ലെന്ന അവസ്ഥ വന്നതിനെ തുടര്‍ന്ന് ബെന്നറ്റ് കിംഗ് മേക്കറായി മാറുകയായിരുന്നു. ഇത് തന്നെയാണ് പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള ബെന്നറ്റിന്റെ വിലപേശലിനും കരുത്തായത്. ഇസ്രയേലിലെ അറിയപ്പെടുന്ന കോടീശ്വരന്‍മാരില്‍ ഒരാള് കൂടിയാണ് ഇദ്ദേഹം. 

ചരിത്രത്തിലാദ്യമായാണ് അറബ് കക്ഷികള്‍ക്ക് പങ്കാളിത്തമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ബെന്നറ്റിന്റെ തീവ്രവലതുപക്ഷ നിലപാടും അറബ്കക്ഷികളുടെ നിലപാടും എങ്ങനെ ഒത്തുപോകും എന്നതാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക