മരണം(കവിത: ദീപ ബി.നായര്‍(അമ്മു))

ദീപ ബി.നായര്‍(അമ്മു) Published on 14 June, 2021
മരണം(കവിത: ദീപ ബി.നായര്‍(അമ്മു))
മരണമൊരിരുണ്ട പുഴ
മരണമൊരിരുണ്ട സൂര്യന്‍
മരണമൊരു പടിയിറക്കം
മരണമാണവസാന ചിത്രവും

മരണമൊരു സത്യം
മരണമപ്രതീക്ഷിതം
മരണമാം വേര്‍പാടിലടരും
മലരു പോല്‍ ബന്ധങ്ങളും

മരണമൊരുമതിലിനപ്പുറം
മരണമൊരന്ത്യമഹന്തതന്‍
മരണമവസാനനന്മ തന്‍
മരണമേ, നീയിന്നരികിലായ്

മരണമൊരു ശൂന്യത
മരണമോ സുനിശ്ചിതം
മരണമാം പ്രഹേളികേ
മരണമൊരു ചിതയിലവസാനവും

മരണമൊരു ചിത്രമായ്
മനസിലോ രണ്ടുനാള്‍
മനസ്സടുത്തറിഞ്ഞവര്‍
മാറുന്നിവിടന്യരായ്......

മരണമേ........ നീയെത്തണമെന്‍ 
നിദ്രയില്‍
മറുവാക്ക് പറയാതനുഗമിക്കാം
മധുരമാമോര്‍മ്മകളേറെയല്ലോ
മതിവരുവോളമിന്നോമനിക്കാന്‍.....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക