FILM NEWS

ലീന മണിമേഖല സംവിധാനം ചെയ്യുന്ന 'മാടത്തി'യുടെ മോഷന്‍ പോസ്റ്റര്‍ പാര്‍വ്വതി തിരുവോത്ത് ലോഞ്ച് ചെയ്തു

Published

on

ലീന മണിമേഖല സംവിധാനം ചെയ്യുന്ന മാടത്തിയുടെ ഒഫിഷ്യല്‍ റിലീസ് ഡേറ്റ് പാര്‍വ്വതി തിരുവോത്ത് തന്റെ സോഷ്യല്‍ മീഡിയ പേജസ് വഴി ലോഞ്ച് ചെയ്തു. കരുവാച്ചി ഫിലിംസിന്റെ ബാനറില്‍ ലീന മണിമേഖല നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 24ന് ഒ ടി ടി പ്ലാറ്റ്ഫോമായ നീസ്ട്രീം വഴി റിലീസ് ചെയ്യും.

“ഒന്നുമല്ലാത്തോര്‍ക്കു ദൈവങ്ങളില്ല. അവര്‍ തന്നെ അവരുടെ ദൈവങ്ങള്‍” എന്ന ടാഗ് ലൈനോടെ ഇറങ്ങുന്ന ഈ ചിത്രം തമിഴ്‌നാടിന്റെ വിദൂര ഭാഗത്ത് "അണ്‍സീയബിള്‍" എന്ന് സമൂഹം വിലക്ക് കല്പിച്ച ജാതി വിഭാഗത്തില്‍ ജനിച്ച ഒരു കൗമാരക്കാരിയുടെ കഥയാണ്. 

മാടത്തി ഒരു അണ്‍ഫെയറി ടെയിലാണ്; ദളിതരുടെ വസ്ത്രങ്ങള്‍ കഴുകാന്‍ നിര്‍ബന്ധിതരായ പുതിരെയ് വണ്ണാരുകളെ കുറിച്ചും, അവരുടെ സമുദായത്തിലെ മരണമടഞ്ഞവരും, ആര്‍ത്തവമുള്ളവരുമായ സ്ത്രീകള്‍ സമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന് മറഞ്ഞിരിക്കണം, കാരണം അവരെ കാണുന്നത് തന്നെ മലിനമാണെന്നു മറ്റുള്ളവര്‍ കരുതുന്നു. ലിംഗഭേദം, ജാതി, സ്വത്വം, മതവിശ്വാസം, അക്രമം എന്നിവയുടെ പ്രതിഫലനമാണ് ഈ സിനിമ.

പോയറ്റിക് ഫിലംസിലൂടെ പ്രശസ്തയാര്‍ജ്ജിച്ച ലീന മണിമേഖല തന്റെ സിനിമകള്‍ വഴി സാമൂഹ്യ നീതിയെ ചൂണ്ടി കാണിക്കുന്ന ഒരു ഫിലിം മേക്കര്‍ കൂടിയാണ്. നിരവധി സാമൂഹ്യ വിഷയങ്ങള്‍ ഉള്‍കലര്‍ന്ന നരേറ്റീവ് ഡോക്യൂമെന്ററികള്‍ ചിത്രീകരിച്ചു അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ നിരവധി ബഹുമതികളും, അംഗീകാരങ്ങളും എറ്റുവാങ്ങിയ ഒരു വ്യക്തി കൂടിയാണ് ലീന. ഗോഡസ്സസ് (2009), സെങ്കടല്‍ ദി ഡെഡ് സീ (സിനിമ വേറിറ്റെ, 2011), മൈ മിറര്‍ ഈസ്‌ ദി ഡോര്‍ (സൈന്‍ പോയം 2012), വൈറ്റ് വാന്‍ സ്റ്റോറീസ് (ഫീച്ചര്‍ ഡോക്യൂമെന്ററി, 2015), ഈസ്‌ ഇറ്റ് ടൂ മച്ച്‌ ടു ആസ്ക്‌ (മോക്കുമെന്ററി, 2017) എന്നീ സൃഷ്ടികളില്‍ ഒരു സ്വതന്ത്ര ഫിലിംമേക്കറായി ലീന മണിമേഖലയെ മാറ്റി എന്ന് മാത്രമല്ല, ഒരു വ്യത്യസ്തമായ സിനിമ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിച്ചു.

മാടത്തി ഇതിനോടകം തന്നെ ബൂസന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ഷികാഗോ; ഡി സി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, വാഷിങ്ടണ്‍ ഡി സി; മൊസൈക് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ടോറോന്റോ എന്നിങ്ങനെ ഒട്ടനേകം ദേശീയ, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിച്ചു നിരൂപക ശ്രദ്ധ എറ്റുവാങ്ങിയിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

250 പേര്‍ക്ക് സൗജന്യ കോവിഡ് വാക്സിനേഷന്‍ നല്‍കും- മമ്മൂട്ടി

അമ്ബരപ്പിക്കുന്ന ലുക്കില്‍ ജയറാം; പൊന്നിയിന്‍ സെല്‍വന്‍റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ദുരൂഹതകളുമായി 'കുരുതി'

ആന്റണി വര്‍ഗീസ് വിവാഹിതനാവുന്നു; വധു അനീഷ പൗലോസ്

ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധം; ആരോപണങ്ങളോട് പ്രതികരിച്ച്‌ യാഷിക ആനന്ദ്

റാം ചിത്രത്തില്‍ നിവിന്‍ പോളിക്ക് അഞ്ജലി നായിക

ജോണ്‍ എബ്രഹാം നായാട്ടിന്റെ ഹിന്ദി റീമേക്ക് അവകാശം നേടി

വേറിട്ട ഗെറ്റപ്പില്‍ കേശുവായി ദിലീപ്; കൂടെ അനുശ്രീയും

ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്; ഇറാനിയന്‍ നടന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജോയ് മാത്യു

സരിത നില്‍ക്കുന്നത് പോലും ഓര്‍ത്തില്ല, മുകേഷിന്റെ മുഖത്ത് നോക്കി തെറി വിളിക്കേണ്ടിവന്നു; തുളസീദാസ്

എഴുതിക്കൂട്ടിയ സ്‌ക്രിപ്റ്റും ഉള്ള ധൈര്യവും വാരിക്കൂട്ടി സാക്ഷാല്‍ ലാലേട്ടന്റെ മുന്നിലേക്ക്; ശ്രദ്ധേയമായ കുറിപ്പ്

ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റ പേരില്‍ ടാഗ് ലൈന്‍ മാറ്റും; നാദിര്‍ഷ

'ബര്‍മൂഡ'; ഓഡിയോ മോഷന്‍ പോസ്റ്റര്‍ റിലീസായി

"വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് " ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും'ഈശോ'എന്ന സിനിമയില്‍ ഇല്ലന്ന് തിരക്കഥാകൃത്ത്

ഇന്ന് ഓഗസ്റ്റ് 2,‍ ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം

പുരസ്‌കാര വഴിയിൽ കാടകലം

ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്

സഹോദരന്റെ കണ്മണിയുടെ കണ്ണ് പൊത്തി റിമി ടോമി

ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിച്ച അഞ്ച് സിനിമകളില്‍ 'നായാട്ട്'

'പന്ത്രണ്ട്' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍

കൊന്നു മരിക്കുന്ന വല്ലാത്ത അവസ്ഥ;: പ്രതികാരം ചെയ്തു നടക്കാന്‍ ആയിരുന്നെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു!

നായാട്ട്‌ ഈ മാസം കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്തി ന്യൂയോര്‍ക്ക് ടൈംസിന്റെയും പ്രശംസ

കുഞ്ഞിനെ കാത്തിരിക്കുന്ന സൗഭാഗ്യയ്ക്ക് അമ്മ താര കല്യാണ്‍ നല്‍കിയ സമ്മാനം

നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്, ഇനിയും പ്രതികരിക്കും; രഞ്ജനി ഹരിദാസ്

എന്തിനാണിത്ര വേഗം പോയത് ? തിരിച്ച് വരൂ, അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ സൗഭാഗ്യ

മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു

സുരേഷ് ഗോപി ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് താന്‍ തകര്‍ന്നു പോയെന്ന് ലാല്‍ ജോസ്

തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യാന്‍ പോയ സിനിമയെക്കുറിച്ച്‌ ധര്‍മജന്‍

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസന്‍ നായകനാകും ; നായിക സര്‍പ്പട്ടൈയിലെ ദുസാര വിജയന്‍

View More