VARTHA

ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Published

onതൃശ്ശൂര്‍: രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്‌സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയ ട്രാക്ക്മാന്‍മാരെ പിന്നിലൂടെ എത്തിയ എന്‍ജിന്‍ ഇടിച്ചു. ഒരാള്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷ കുമാര്‍(40) ആണ് മരിച്ചത്. ഒല്ലൂര്‍ സ്വദേശി വിനീഷ് (33) ആണ് പരിക്കേറ്റ ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാത്രി 8.15 ഓടെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ തെക്കു ഭാഗത്താണ് അപകടം ഉണ്ടായത്. 

തിങ്കളാഴ്ച തുടങ്ങിയ  മണ്‍സൂണ്‍ കാല രാത്രി പട്രോളിങ് ഡ്യൂട്ടിയിലയായിരുന്നു ഹര്‍ഷനും വിനീഷും.  സ്റ്റേഷന്റെ തെക്കുഭാഗത്തെ മിഠായി ഗേറ്റ് മുതല്‍ പൂങ്കുന്നം സ്റ്റേഷന്‍ വരെയാണ് ഇവരുടെ ഡ്യൂട്ടി. മിഠായി ഗേറ്റില്‍ നിന്നും വടക്കോട്ട് വലതുവശത്തെ ട്രാക്കിലൂടെ ഇവര്‍ നടന്നു വരുമ്പോവാണ്  സ്റ്റേഷനില്‍ നിന്നും രാജധാനി എക്‌സ്പ്രസ് ഒല്ലൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടത്. ഇതുകണ്ട് ഇരുവരും ഇടതുവശത്തെ ട്രാക്കിലേക്ക് മാറിയപ്പോഴാണ് ഒല്ലൂര്‍ ഭാഗത്തു നിന്നും വന്ന എന്‍ജിന്‍ ഇടിച്ചത്. മഴയുള്ളതിനാല്‍ പിന്നിലൂടെ എന്‍ജിന്‍ വന്ന വിവരം അറിഞ്ഞില്ല. ഇടിച്ച എന്‍ജിന്‍ ഹോണ്‍ മുഴക്കിയയെങ്കിലും രാജധാനിയുടേതെന്ന് ഇരുവരും ധരിച്ചിരിക്കാനും സാധ്യതയുണ്ടെന്ന് കരുതുന്നു. രാജധാനിയുടെ വെളിച്ചത്തില്‍ പിന്നിലൂടെ വന്ന എന്‍ജിന്റെ വെളിച്ചം ഇരുവരുടേയും ശ്രദ്ധയില്‍ പെട്ടില്ലെന്നും ആര്‍.പി.എഫ്. കരുതുന്നു.

ഹര്‍ഷന്‍ ഇടതുവശത്തെ പാളത്തിന്റെ നടുക്കാണ് മരിച്ചു കിടന്നത്. വിനീഷ് രണ്ടു പാളങ്ങളുടേയും ഇടക്കുള്ള കുഴിയിലേക്ക് തെറിച്ചു വീണു. എന്‍ജിന്റെ ലോക്കോപൈലറ്റ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സ്റ്റേഷനില്‍ നിന്നും ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും മറ്റ് റെയില്‍വേ ജീവനക്കാരും ഓടിയെത്തിയതും പരിക്കേറ്റ വിനീഷിനെ ആശുപത്രിയിലാക്കിയതും. ഇടിയുടെ ആഘാതത്തില്‍ ഹര്‍ഷന്റെ ശരീരം ഛിന്നഭിന്നമായിരുന്നു. ട്രാക്ക് മാന്‍മാര്‍ക്ക് ഏതൊക്കെ തീവണ്ടികള്‍ എപ്പോഴൊക്കെ വരുന്നു എന്നറിയാന്‍ നിലവില്‍ സംവിധാനം ഇല്ല. തീവണ്ടി വരുന്നത് കണ്ട് ഒഴിഞ്ഞുമാറി ട്രാക്ക് ഡ്യൂട്ടി ചെയ്യുകയേ നിവൃത്തിയുള്ളൂ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുതിരാന്‍ തുരങ്കം എല്ലാവരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ വിജയമെന്ന് മന്ത്രി രാജന്‍

മാനസയുടെ കൊലപാതകം ഉത്തരേന്ത്യന്‍ മോഡല്‍, രാഖില്‍ താമസിച്ചിരുന്നത് ബീഹാറിലെ ഉള്‍പ്രദേശങ്ങളില്‍; കേരള പോലീസ് ബിഹാറിലേക്ക്

ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം വേണം; കൊട്ടിയൂര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട വൈദികനും സുപ്രിംകോടതിയില്‍

ഉന്നാവ് അപകടം: ബലാത്സംഗക്കേസ് പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന് പങ്കില്ലെന്ന് കോടതി

കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യം നല്‍കും; പള്ളികളില്‍ തീരുമാനം അറിയിച്ച്‌ പാലാ രൂപത

ശ്രുതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് തീ കൊളുത്തികൊന്നതെന്ന് പൊലീസ്

കോവിഡ് വാക്‌സിനെടുക്കുന്നവര്‍ ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന സന്ദേശം വ്യാജം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് കാക്ക അനീഷി'നെ വെട്ടിക്കൊലപ്പെടുത്തി

നാഗമാണിക്യം നല്‍കാമെന്ന് പറഞ്ഞ് 44 ലക്ഷം രൂപ തട്ടിയെടുത്തു: പ്രതി അറസ്റ്റിൽ

വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വീ​ടി​ന് മു​ന്നി​ല്‍ ടി​പ്പ​ര്‍ ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കേന്ദ്രമന്ത്രി പദം നിഷേധിച്ചതില്‍ അമര്‍ഷം; ബി.ജെ.പി നേതാവ് ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു

കേരളത്തില്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സ്വന്തം ടീമംഗത്തിനെതിരേ 'വാള്‍ ചുഴറ്റി' അമേരിക്കന്‍ ടീം; പിങ്ക് മാസ്‌ക് ധരിച്ച് പ്രതിഷേധം

10 ശതമാനത്തിലധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം വേണം- കേന്ദ്രം

ഉത്തര്‍പ്രദേശില്‍ ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം; പോക്സോ കേസ് പ്രതിയെന്ന് സംശയം

ജനാഭിമുഖ വി.കുര്‍ബാന അര്‍പ്പണം: നിലവിലെ രീതി തന്നെ തുടരണമെന്ന് ഇരിങ്ങാലക്കുട വൈദിക കൂട്ടായ്മ

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

കുതിരാന്‍ തുരങ്കം തുറന്നു

ഒ​ളിമ്പി​ക്സ്: എ​ലെ​യ്ന്‍ തോം​സ​ണ്‍ വേ​ഗ​റാ​ണി

കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്, മരണം 80, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31

കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കോവിഡ് രോഗസാധ്യത: മന്ത്രി

ഇറ്റലിയിലും ഡെല്‍റ്റ വകഭേദം കൂടുന്നു; ഓഗസ്റ്റ് ആറു മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി

കോവിഡ്: ഇന്ത്യക്കാര്‍ക്ക് വീണ്ടും ഖത്തര്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ഒളിംപിക്സ് ബാഡ്‌മിന്റണ്‍ സെമിയില്‍ സിന്ധുവിന് തോല്‍വി

മാനസയെ കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്ന്

വനിതാ ബോക്‌സിംഗ്; ഇന്ത്യയുടെ പൂജാറാണി പുറത്ത്

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി വേണം; കൊട്ടിയൂര്‍ കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

കോവിഡ് മൂന്നാം തരംഗം: അതീവ ജാഗ്രതയില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യ മന്ത്രി

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ 40000രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞ 13കാരന്‍ തൂങ്ങിമരിച്ചു

View More