Image

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി പീഡനം , ഒടുവില്‍ വധശ്രമം: അധ്യാപകന്‍ ഒളിവില്‍

Published on 14 June, 2021
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി  പീഡനം , ഒടുവില്‍ വധശ്രമം: അധ്യാപകന്‍ ഒളിവില്‍


ആലപ്പുഴ: മാട്രിമോണിയല്‍ വഴി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡനത്തിനിരയാക്കിയ അധ്യാപകനായ പ്രതി ഒളിവില്‍. പുനര്‍വിവാഹത്തിനു വേണ്ടി ഉണ്ടാക്കിയ പ്രൊഫൈല്‍ വഴിയാണ് തകഴി കുന്നുമ്മ  സ്വദേശിയായ ശ്രീരാജ് എന്ന ആള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് പീഡനത്തിനിരയാക്കുകയും ഒടുവില്‍ വധശ്രമം ഉണ്ടായതായും യുവതി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ഒരു വര്‍ഷത്തോളമായി ഇയാള്‍ പീഡനത്തിനിരയാക്കി വരികയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐപിസി 323, 328 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലത്തെ ഒരു ആര്‍ക്കിടെക് കോളേജിലെ അധ്യാപകനാണ് പ്രതിയായ ശ്രീരാജ്. 

വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചതിനെ തുടര്‍ന്ന് പ്രതി ദ്രേഹോപദ്രവും ഏല്‍പ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നാലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആലപ്പുഴ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന യുവതിയെ പ്രമുഖ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക