Image

വിദേശത്ത് പോകണം; പാസ്പോര്‍ട്ട് പുതുക്കാനുള്ള അനുമതി തേടി കങ്കണ കോടതിയില്‍

Published on 15 June, 2021
 വിദേശത്ത് പോകണം; പാസ്പോര്‍ട്ട് പുതുക്കാനുള്ള അനുമതി തേടി കങ്കണ  കോടതിയില്‍
മുംബയ്: രാജ്യദ്രോഹ കുറ്റത്തിന് നടപടികള്‍ നേരിടുന്ന ഹിന്ദി സിനിമാ താരം കങ്കണ റണൗട്ട് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ല അനുമതിക്കായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ധക്കാഡ് എന്ന് സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി ഇന്ന് മുതല്‍ ആഗസ്റ്റ് 15 വരെയാണ് കങ്കണയ്ക്ക് വിദേശത്ത് പോകേണ്ടത്. 

കങ്കണയ്ക്കും സഹോദരി രംഗോലി ചണ്ടെലിനുമെതിരെ മുംബയ് ബാന്ദ്രാ പൊലീസ് സ്റ്റേഷനില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുവാന്‍ ശ്രമിച്ചതിനെതിരെ കേസ് നിലവില്‍ ഉണ്ട്. കങ്കണയും സഹോദരിയും പലപ്പോഴായി ചെയ്ത ട്വീറ്റുകളെ അടിസ്ഥാനമാക്കി ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറായ മുനാവര്‍ അലി സയ്യദ് നല്‍കിയ പരാത്യെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആവശ്യത്തിനായി പാസ്പോര്‍ട്ട് പുതുക്കുന്നതിന് വേണ്ടി കങ്കണയും സഹോദരിയും നല്‍കിയ അപേക്ഷ പരിഗണിച്ച അധികൃതരുടെ ശ്രദ്ധയില്‍ ഈ കേസ് പെടുകയും പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നിസിക്കുകയും ആയുരുന്നു. ഇതിനെ തുടര്‍ന്നാണ് കങ്കണ കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചത്.

വന്‍ തുക നിക്ഷേപം നടത്തിയ ശേഷമാണ് ഹംഗറിയില്‍ ലൊക്കേഷന്‍ തരപ്പെടുത്തിയതെന്നും താന്‍ ചെന്നില്ലെങ്കില്‍ നിര്‍മ്മാതാവിന് കനത്ത നഷ്ടം ഉണ്ടാകുമെന്നും കങ്കണ തന്റെ അപേക്ഷയില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെയുള്ള പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കോടതി ബാന്ദ്ര പൊലീസിനോട് ആവശ്യപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക