Image

ലക്ഷദ്വീപില്‍ ബീഫ്‌ നിരോധിക്കാനാണോ നീക്കമെന്ന്‌ കേന്ദ്രത്തിനോട്‌ ഹൈക്കോടതി

Published on 15 June, 2021
ലക്ഷദ്വീപില്‍ ബീഫ്‌ നിരോധിക്കാനാണോ നീക്കമെന്ന്‌ കേന്ദ്രത്തിനോട്‌ ഹൈക്കോടതി
കൊച്ചി; ലക്ഷദ്വീപില്‍ ബീഫിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനാണോ ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ളത് കരട് ചട്ടങ്ങള്‍ മാത്രമാണന്നും തര്‍ക്കങ്ങളൂം ശുപാര്‍ശകളും പരിഗണിച്ചതിനു ശേഷം രാഷ്ട്രപതിയാണ് അന്തിമ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

ഭൂമി വികസനത്തിന് പ്രത്യേക ചാര്‍ജ് ഈടാക്കാനുള്ള ഭരണകൂടത്തിന്റെ നടപടിയില്‍ അപാകതയില്ലന്ന് കോടതി അഭിയായപ്പെട്ടു. മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിനും കശാപ്പ് ചെയ്യുന്നതിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്ന വ്യവസ്ഥയിലും അപാകതയില്ലന്ന് കോടതി പറഞ്ഞു. 

ഭരണകൂടത്തിന്‍്റെ അധികാരങ്ങള്‍ ഭരണഘട നാ തത്വങ്ങള്‍ക്ക് വിരുദ്ധമാവരുതെന്നു മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. മലപ്പുറം സ്വദേശി നൗഷാദലിയുടെ പൊതു താല്‍പ്പര്യ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എസ് വി ഭട്ടി, മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങന്ന ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ മാറ്റിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക