Image

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് പഠന റിപോര്‍ട്

Published on 15 June, 2021
കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് പഠന റിപോര്‍ട്
ന്യൂഡെല്‍ഹി: കോവിഡ് ഭേദമായവര്‍ക്ക് തല്‍ക്കാലം ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് പഠന റിപോര്‍ട്. ഇത്തരക്കാരിലെ ആന്‍റിബോഡിയുടെ പ്രതികരണം ഉയര്‍ത്തിക്കാട്ടി ഹൈദരാബാദിലെ എഐജി ആശുപത്രി നടത്തിയ പഠനത്തിലൂടെയാണ് ഇത് വ്യക്തമായിരിക്കുന്നത്​. ഇന്‍റര്‍നാഷനല്‍ ജേണല്‍ ഓഫ്​ ഇന്‍ഫെക്​ഷ്യസ് ഡിസീസസിലാണ്​​ പഠനം പ്രസിദ്ധീകരിച്ചത്.

ജനുവരി 16നും ഫെബ്രുവരി അഞ്ചിനും ഇടയില്‍ കൊവിഷീല്‍ഡ്​ വാക്​സിന്‍ സ്വീകരിച്ച 260 ആരോഗ്യപ്രവര്‍ത്തകരിലാണ്​ പഠനം നടത്തിയത്​. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ച കോവിഡ് മുക്തരായവര്‍ കോവിഡ്​ ബാധിക്കാത്തവരെ അപേക്ഷിച്ച്‌ കൂടുതല്‍ ആന്‍റിബോഡി പ്രതികരണം കാണിക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്.

'കോവിഡ് ബാധിച്ച ആളുകള്‍ക്ക് ഒരു ഡോസ് ഉപയോഗിച്ച്‌ തന്നെ രണ്ട് ഡോസുകള്‍ക്ക് തുല്യമായി ശക്തമായ ആന്‍റിബോഡിയും മെമറി സെല്‍ പ്രതികരണവും വികസിപ്പിക്കാന്‍ കഴിയും'- എഐജി ഹോസ്​പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. ഡി നാഗേശ്വര്‍ റെഡി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക