Image

ദൃശ്യം 2 റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് തിയേറ്ററുകളില്‍; സംവിധായകന്‍ ജീത്തു ജോസഫ്

ആശ എസ്. പണിക്കര്‍ Published on 15 June, 2021
             ദൃശ്യം 2 റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് തിയേറ്ററുകളില്‍;                               സംവിധായകന്‍ ജീത്തു ജോസഫ്
 ദൃശ്യം 2 വിന്റെ തിരക്കഥയില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ നിരവധിമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടന്നും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. ക്‌ളബ്ബ് ഹൗസില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയേറ്ററുകള്‍ തിരിച്ചു വരുമെന്നും സിനിമയെന്നത് തിയേറ്ററില്‍ തന്നെ അനുഭവിച്ചറിയേണ്ട കാര്യമാണെന്നുമായിരുന്നു ജീത്തു ജോസഫ് പറഞ്ഞത്. 

ചര്‍ച്ചയില്‍ ജീത്തു  ജോസഫ് വ്യക്തമാക്കിയ തന്റെ അഭിപ്രായം ഇങ്ങനെ:-
''ദൃശ്യം 2 ഞാന്‍ ലോക്ക് ഡൗണ്‍ കാലത്താണ് എഴുതാനിരുന്നത്. സ്വാഭാവികമായും എന്റെ ചിന്തകളില്‍ആദ്യം ഉണ്ടായിരുന്ന പല കാര്യങ്ങളും മാറ്റി വച്ച് പല വിഷ്വലുകളും പല രീതിയില്‍മാറ്റിയാണ് തിരക്കഥ എഴുതിയത്. എനിക്കറിയാം, ഞാന്‍ ഷൂട്ട് ചെയ്യാന്‍ പോകുന്ന സാഹചര്യം എന്തായിരുന്നു എന്ന്. സത്യം പറഞ്ഞാല്‍ അന്ന് ഈ ചിത്രം ഒ.ടി.ടിക്കല്ല എന്നാണ് ഞങ്ങളും കരുതിയത്. ആന്റിണി ഞങ്ങളുമായുളള സംഭാഷണത്തില്‍ നിന്ന് ഇത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണം എന്നാണ് പറഞ്ഞത്. അന്നത്തെ ഒരു പ്രതീക്ഷ എന്താണെന്നു വച്ചാല്‍ ജൂലൈ-ആഗസ്റ്റ് ആകുമ്പോള്‍ എല്ലാം നോര്‍മല്‍ ആകും എന്നാണ്. നമുക്കറിയില്ലല്ലോ, ഇതൊരു പുതിയ  സ്ഥിതി വിശേഷമാണെന്ന്. എല്ലാം ഇതുവരെ കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായ സ്ഥിതി വിശേഷങ്ങള്‍. 

ഷൂട്ട് ചെയ്യുമ്പോള്‍ ഒരുപാട് പരിമിതികള്‍ ഉണ്ടാവും എന്നെനിക്കറിയാമായിരുന്നു. വലിയ ക്രൗഡിനെ വച്ചിട്ടൊന്നും ഷൂട്ട് ചെയ്യാന്‍ സാധിക്കില്ല. വലിയ ആള്‍ക്കൂട്ടത്തെ വച്ച് ഷൂട്ട് ചെയ്യണമെന്നു വിചാരിച്ചിരുന്ന കുറേ സീനുകള്‍ മാറ്റി ചിന്തിച്ചു. കുറേ സീനുകള്‍ ഗുണം ചെയ്തു. എന്നാലും  ഒഴിവാക്കാന്‍ കഴിയാത്ത സീനുകളില് ആള്‍ക്കൂട്ടം വച്ചു തന്നെ ഷൂട്ട് ചെയ്തു. സത്യം പറഞ്ഞാല്‍ ആ സാഹചര്യത്തിനനുരിച്ച് സിനിമ ചെയ്യുക എന്നത് വലിയ ശ്രമകരമായിരുന്നു. ഇന്നിപ്പോള്‍ ഈ സിനിമ തിയേറ്ററില്‍ കൊണ്ടു വരാന്‍ സാധിക്കുമോ എന്നുള്ള ആശങ്കയാണ്. ഒടിടി പോലുള്ള പ്‌ളാറ്റ്‌ഫോമില്‍ സിനിമ ചെയ്യുമ്പോള്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടാവും. മലയാള സിനിമ വേറൊരു ലെവലിലേക്ക് ഫണ്ടുംമാര്‍ക്കറ്റുമെല്ലാം എത്തുന്ന ഒരു സാഹചര്യത്തിലാണ് കൊറോണ പോലത്തെ വലിയൊരു വിപത്തു വന്നു ചാടുന്നത്. 
ഒന്നു രണ്ടു ഹിന്ദി വെബ് ഫിലിമിനു വേണ്ടി കമ്പനിക്കാര്‍ സമീപിച്ചപ്പോഴാണ് അവിടുത്തെയും ഇവിടുത്തെയും വ്യത്യാസം മനസിലായത്.അവരെ സംബന്ധിച്ച് അവര്‍ സിനിമ ചെയ്യുന്നതു പോലെ തന്നെയാണ് വെബ് സീരീസ് ചെയ്യുന്നത്.പക്ഷേ നമ്മള്‍ക്ക് അതു പറ്റില്ല.കാരണം മാര്‍ക്കറ്റ് കുറവാണ്. ഒരുപാട് പരിമിതികള്‍ ഉണ്ട്. എന്നെ സംബന്ധിച്ച് ഭയങ്കര ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍. നമ്മള്‍ ഇതു തരണം ചെയ്‌തേ പര്‌റൂ. കാരണം പിടിച്ചു നില്‍ക്കുക എന്നതു മാത്രമാണ് നമ്മുടെ മുന്നിലുള്ള ഇപ്പോഴത്തെ ലക്ഷ്യം. പരസ്പരം സഹായിച്ചു സഹകരിച്ചും നമുക്ക് മുന്നോട്ടുപോകാം. ഫെഫ്കയും അമ്മയും കഴിയുന്നതു പോലെ സഹായിക്കുന്നുണ്ട്. ഗവണ്‍മെന്റ് തലത്തിലും സഹായങ്ങള്‍ വേണം. എല്ലാവരും ഒരുമിച്ച് ഒരു കുടുംബമായി സഹകരിച്ചു നില്‍ക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  

പലരോടുംഒടിടിയില്‍ സിനിമ കാണുനന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ഒടിടി പ്‌ളാറ്റ്‌ഫോമില്‍  സിനിമ കാണാം എന്നാണ്. പക്ഷേ നല്ലൊരു ശതമാനം ആളുകള്‍ക്കും തിയേറ്ററില്‍ പോയി സിനിമ കാണുന്നതിനോടും അതിന്റെ തിയേറ്ററിക്കല്‍ എക്‌സ്പീരിയന്‍സ് അനുഭവിച്ചു കൊണ്ട് സിനിമ കാണുന്നതിനുമാണ്. രണ്ടാമത് വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊരു ഔട്ടിങ്ങ് ആണ്. അവര്‍ക്ക് തിയേറ്ററില്‍ തന്നെ പോയി സിനിമ കാണണം. ആറാട്ട്, മാലിക്, അറബിക്കടലിന്റെ സിംഹം ഈ ചിത്രങ്ങളൊന്നു വീട്ടിടെ ടിവിയില്‍ കണ്ട് ആസ്വദികക്കാന്‍ കഴിയില്ല. ദൃശ്യം അതിന്റെ സബ്ജക്റ്റ് അങ്ങനെ ആയതു കൊണ്ട്  സാധിച്ചു. മഹേഷ് വര്‍#ക്ക് ചെയ്തിരിക്കുന്ന മാലിക്കിന്റെ ഓഡിയോയ്ക്ക് വേണ്ടി അതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. ടിവിയില്‍ എങ്ങനെ അതിന്റെ എക്പീരിയന്‍സ്‌കിട്ടും. അതുകൊണ്ട് തിയേറ്ററുകളും സിനിമയും തിരിച്ചു വരും. വന്നേ പറ്റൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക