ദരിദ്ര രാജ്യങ്ങള്‍ ഒരു ബില്യന്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്ത് ജി7 ?ഉച്ചകോടി

Published on 15 June, 2021
ദരിദ്ര രാജ്യങ്ങള്‍ ഒരു ബില്യന്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്ത് ജി7 ?ഉച്ചകോടി


ലണ്ടന്‍: വരുമാനം കുറവുള്ള രാജ്യങ്ങള്‍ക്ക് ഒരു ബില്യന്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ജി7 ഉച്ചകോടിയില്‍ പ്രഖ്യാപനം. ലോകത്തിനെയാകെ വാക്‌സിനേറ്റ് ചെയ്യുന്നതിലേക്കുള്ള സുപ്രധാന ചുവടാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

ദേശീയവാദത്തില്‍ അധിഷ്ടിതമായ സമീപനങ്ങള്‍ നിരാകരിക്കുമെന്നും ഉച്ചകോടിക്കു ശേഷം ജോണ്‍സണ്‍ വ്യക്തമാക്കി. ജി7 മുറുകെപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ജി7 രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരുമെന്നും ബോറിസ്. 2050 ആകുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക