അംബാസിഡര്‍ സിബി ജോര്‍ജ് ഗാര്‍ഹിക തൊഴിലാളികളുടെ ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

Published on 15 June, 2021
അംബാസിഡര്‍ സിബി ജോര്‍ജ് ഗാര്‍ഹിക തൊഴിലാളികളുടെ ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറില്‍ സ്ഥാനപതി സിബി ജോര്‍ജ് സന്ദര്‍ശനം നടത്തി. എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നിലവില്‍ മൂന്നു പുരുഷ·ാരും ആറു സ്ത്രീകളുമാണ് ഇവിടെ അന്തേവാസികളായി കഴിയുന്നത്. ഇവരെ എത്രയും പെട്ടെന്ന് എംബസിയുടെ ചെലവില്‍ നാട്ടിലേക്ക് അയക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംബസി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക