തിരുവനന്തപുരം ശംഖുമുഖം സ്വദേശിക്ക് കേളി ചികിത്സാ സഹായം കൈമാറി

Published on 15 June, 2021
തിരുവനന്തപുരം ശംഖുമുഖം സ്വദേശിക്ക് കേളി ചികിത്സാ സഹായം കൈമാറി

റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ ബദിയ യൂണിറ്റ് മുന്‍ അംഗത്തിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായം കൈമാറി. ബദിയയില്‍ മജിലിസ് ജോലി ചെയ്തു വന്നിരുന്ന തിരുവനന്തപുരം ശംഖുമുഖം സ്വദേശി ലീന്‍ ആന്‍സണ്‍ അസുഖ ബാധിതനാവുകയും ചികിത്സാര്‍ഥം നാട്ടില്‍ പോവുകയും ചെയ്തിരുന്നു. തുടര്‍ ചികിത്സയ്ക്ക് വന്പിച്ച സാന്പത്തിക ബാധ്യത വന്നതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ലീന്‍ ആന്‍സനെ സഹായിക്കാന്‍ ബദിയ യൂണിറ്റ് അംഗങ്ങളും ഏരിയ കമ്മിറ്റി അംഗങ്ങളും സംയുക്തമായി ചികിത്സാ ഫണ്ട് സ്വരൂപിച്ച് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ശംഖുമുഖത്തെ ലീന്‍ ആന്‍സന്റെ വീട്ടില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചേര്‍ന്ന ചികിത്സാ സഹായം കൈമാറുന്ന ചടങ്ങില്‍ സിപി.എം വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി ലെനിന്‍, ലീന്‍ ആന്‍സണ് ഫണ്ട് കൈമാറി. യോഗത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ജോയി, ശംഖുമുഖം ബ്രാഞ്ച് സെക്രട്ടറി ജോണി, പ്രവീണ്‍ കുമാര്‍, കേളി മുന്‍ ജീവകാരുണ്യ കമ്മിറ്റി അംഗം ദിലീപ് കുമാര്‍, ബദിയ യൂണിറ്റ് അംഗം വിന്‍സന്റ് ആന്റണി, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ പ്രദേശവാസികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ചികിത്സാ സഹായത്തിനും, കൈമാറല്‍ ചടങ്ങിനും ലീന്‍ ആന്‍സണ്‍ നന്ദി പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക