കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 15 June, 2021
 കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

റിയാദ് : കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ ദന്പതികളായ കേളി കലാസാംസ്‌കാരിക വേദിയുടെ ബദിയ ഏരിയ വാദി ലബാന്‍ യൂണിറ്റ് അംഗം മുഹമ്മദ് ഷാനും (34), ഭാര്യ ഹസീനയും(30) മരണമടഞ്ഞു.

മുഹമ്മദ് ഷാനും ഭാര്യയും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കൊടുങ്ങല്ലൂരില്‍ കണ്ടെയ്‌നര്‍ ലോറിക്ക് അടിയിലേക്ക് തെന്നി വീണാണ് അപകടമുണ്ടായത്. രണ്ടുപേരും അപകട സ്ഥലത്തു തന്നെ മരണപ്പെട്ടു. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിയായ മുഹമ്മദ് ഷാന്‍ കഴിഞ്ഞ നാലുവര്‍ഷമായി വാദിലബനില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ജൂണ്‍ 7 ന് ആണ് നാട്ടില്‍ അവധിക്ക് വന്നത്.. നാട്ടിലെത്തി കോവിഡ് ക്വാറ്ൈറയിന്‍ കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷം ഭാര്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാര്‍ഥം കൊണ്ടുപോയി തിരിച്ചു വരുന്‌പോഴാണ് അപകടം നടന്നത്. ദന്പതികള്‍ക്ക് പത്തുവയസുള്ള ഒരാണ്‍കുട്ടിയും (അമന്‍ ഫര്‍ഹാന്‍), എട്ടു വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്(നിയ ഫാത്തിമ) .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക