Image

തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് അസമില്‍ കുടുങ്ങി; തിരിച്ചുവരാന്‍ വൈകുന്നതില്‍ ഡ്രൈവര്‍ ജീവനൊടുക്കി

Published on 15 June, 2021
തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് അസമില്‍ കുടുങ്ങി; തിരിച്ചുവരാന്‍ വൈകുന്നതില്‍ ഡ്രൈവര്‍ ജീവനൊടുക്കി


കോഴിക്കോട് : അസമില്‍ കുടുങ്ങിയ ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്ത് ആണ് ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ഭാഷാ  തൊഴിലാളികളുമായി പോയ അഭിജിത്തും സംഘവും അസമില്‍ കുടുങ്ങുകയായിരുന്നു. മടങ്ങിവരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അഭിജിത്ത്.

ഏപ്രില്‍ മാസത്തിലാണ് തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ബസ് യാത്ര പുറപ്പെട്ടത്. കേരളത്തിലെ രണ്ടാം തരംഗവും, ലോക്ഡൗണും കാരണം  അന്യസംസ്ഥാന തൊഴിലാളികല്‍ ഇവിടേക്ക് തിരിച്ചു വരുവാന്‍ മടി കാണിച്ചു.നൂറോളം ബസുകള്‍ കേരളത്തില്‍ നിന്നും അസമിലേക്ക് പോയിരുന്നു. എന്നാല്‍ ഇവയ്ക്ക് തിരികെ മടങ്ങാന്‍ ആയില്ല. തുടര്‍ന്ന് ബസുകളും, ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു.
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക