Image

ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം മലയാളിയായ നിത്യ രാമനെ തിരിച്ചുവിളിക്കാൻ നീക്കം

Published on 16 June, 2021
ലോസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം മലയാളിയായ  നിത്യ രാമനെ തിരിച്ചുവിളിക്കാൻ  നീക്കം
ലോസ് ഏഞ്ചൽസിലെ സിറ്റി കൗൺസിൽ അംഗമായ ആദ്യ ഇക്കാരിയും മലയാളിയുമായ  നിത്യ രാമനെ  (39)  തിരിച്ചു വിളിക്കാൻ ശ്രമം തുടങ്ങി.

ആറുമാസം മുൻപാണ് അവർ ചുമതലയേറ്റത്. തിരിച്ചു വിളിക്കാൻ കഴിഞ്ഞ മാസം ക്യാമ്പെയ്ൻ കമ്മിറ്റി  രൂപീകരിച്ചുകൊണ്ട് , ജൂൺ 9 ന് രാമന്റെ  വസതിയിലേക്ക്  'റീകോൾ നോട്ടീസ്' അയച്ചിരുന്നു.

പരിചയത്തിന്റെ കുറവും , അവസരോചിതമായി  പ്രതികരിക്കാൻ കഴിയാതെ വരുന്നതും  കടുത്ത ഇടത് നിലപാടും വിലയിരുത്തിയപ്പോൾ  വരുന്ന നാല് വർഷക്കാലം അവരുടെ  പ്രവർത്തനങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് നീങ്ങാൻ പോകുന്നില്ലെന്ന്  കമ്മിറ്റി അഭിപ്രായപ്പെട്ടു. 

തിരിച്ചുവിളിക്കുന്നതിനുള്ള  പേപ്പർ വർക്കുകൾ നടക്കുകയാണ്. ജൂലൈ4  മുതൽ നവംബർ ആദ്യം വരെ, രാമൻ വിജയിച്ച  ഡിസ്ട്രിക്ട് 4 -ൽ   നിന്നുള്ള  27,000 ആളുകളുടെ ഒപ്പുകൾ ഇതിനായി ശേഖരിക്കേണ്ടതുണ്ട്.

തിരിച്ചുവിളിക്കൽ അറിയിപ്പിനോട് പ്രതികരിക്കാൻ രാമന് 21 ദിവസത്തെ സാവകാശം ലഭിക്കും.

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയുടെ എൽ.എ ചാപ്റ്റർ ഉൾപ്പെടെയുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ്  കഴിഞ്ഞ വർഷം രാമൻ സീറ്റ് നേടിയത് . പോലീസ് വകുപ്പുകളെയും ജയിലുകളെയും നിർത്തലാക്കുന്നതിനെ അനുകൂലിക്കുന്നതാണ്  ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക. 

കമ്മിറ്റിയുടെ ലീഡ് റീകോൾ വക്താവായ ആലിസൺ കോഹൻ, ഭവനരഹിതരോടുള്ള ഓഫീസിലെ സമീപനത്തെക്കുറിച്ചും ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ  ജീവനക്കാരുടെ എണ്ണം 250 ആയി വെട്ടിക്കുറയ്ക്കുന്നതിനുള്ള പദ്ധതിയെ രാമൻ പിന്തുണച്ചുവെന്നും ആരോപിച്ച്.

കമ്മിറ്റിയുടെ  അവകാശവാദങ്ങളോടും  രാമൻ പ്രതികരിച്ചിട്ടില്ല. എന്നാൽ  പ്രസ്താവനയിൽ, വിശാലമായ പുരോഗമന അജണ്ടയിലാണ് താൻ  ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് രാമൻ വ്യക്തമാക്കി. വാടകക്കാരെയും ചെറുകിട ബിസിനസുകാരെയും  ഭവനരഹിതരെയും സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു 

റീകോൾ കമ്മിറ്റി രൂപീകരിച്ചവർ  ലോസ് ആഞ്ചലസിലെ ആളുകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കണമെന്നും തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തി നാട് മികച്ചതാക്കി മാറ്റാൻ കൈകോർക്കുകയാണ് വേണ്ടതെന്നു  രാമൻ പറഞ്ഞു . തന്റെ ജനങ്ങളെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി അവർക്കുവേണ്ടി പ്രവർത്തിക്കാൻ തീരുമാനമെടുത്തതെന്ന് വിശദീകരിക്കുകയും ചെയ്തു.
see also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക