America

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ജോയിച്ചന്‍ പുതുക്കുളം

Published

on

ടൊറന്റോ, കാനഡ: മിസ്സിസ്സാഗ സീറോ മലബാര്‍രൂപതയില്‍ വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച 93 യുവതീയുവാക്കളുടെ വെര്‍ച്വല്‍ ഗ്രാജുവേഷന്‍ പുതുമകള്‍കൊണ്ട് ശ്രദ്ധേയമായി. നമ്മുടെ ഹൃദയം ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് വിശ്വാസം എന്നതിന്റെ വാച്യാര്‍ത്ഥം. എന്നാല്‍ ദൈവവു മായി സ്‌നേഹത്തില്‍ ഊന്നിയ സുദൃഢമായ ഹൃദയൈക്യം ഉണ്ടാക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ്‌നമ്മുടെ വിശ്വാസം പൂര്‍ണ്ണമാകുന്നത് എന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.   

രൂപതയിലെ 16 ഇടവകകളില്‍ നിന്നും മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വിശ്വാസ പരിശീലനം പൂര്‍ത്തീകരിച്ച 93 യുവജനങ്ങളുടെ ഗ്രാജ്വേഷനോടനുബന്ധിച്ചു നടത്തിയ വെര്‍ച്യുല്‍ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

െ്രെകസ്തവ ജീവിതത്തിന്റെ പൂര്‍ണ്ണതയില്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍, നാം നമ്മെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും, ദൈവവുമായി അത്യഗാധമായ സൗഹൃദം സ്ഥാപിക്കുകയുമാണ് വേണ്ടത്. ആ സ്‌നേഹവലയത്തില്‍ നിന്നും അകന്നുപോകാതിരിക്കാനും ദൈവവുമായുള്ള സ്‌നേഹബന്ധ െത്തക്കുറിച്ച് മറ്റുള്ളവരോട് പറയുവാനും പങ്കുവയ്ക്കുവാനും പുതിയ ഗ്രാജുവേറ്റുകള്‍ക്ക് കഴിയട്ടെഎന്നും അദ്ദേഹം ആശംസിച്ചു.  

രക്ഷകനായ ക്രിസ്തുവിനെ കണ്ടെത്തുവാനുള്ള സുദീര്‍ഘമായ യാത്രയിലുടനീളം ലഭിച്ച അമൂല്യമായ വരദാനങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ യുവാക്ക ളോടൊപ്പം ജീവിക്കുന്ന ക്രിസ്തുവുമായുള്ള ചങ്ങാത്തംസഹായകരമാകട്ടെയെന്നു മിസ്സിസ്സാഗ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. രൂപതയിലെ യുവജനപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകുന്നതിനുമൂന്നു കര്‍മ്മപാതകള്‍ അദ്ദേഹം പുതിയ ഗ്രാജുവേറ്റുകള്‍ക്കു മുന്നില്‍വച്ചു.   സഭയുടെ പ്രേഷിത വിശ്വാസപരിശീലന മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ ഊര്‍ജസ്വലതയോടെ കടന്നുവന്ന മുന്‍വിദ്യാര്‍ത്ഥികള്‍ കൂടിയായ നാല്പത്തിയൊന്നു യുവമതാധ്യാപകരെയും രൂപതാതലത്തില്‍ കര്‍മ്മനിരതരായ വോളന്റിയര്‍മാരെയും അദ്ദേഹംമുക്തകണ്ഠം പ്രശംസിക്കുകയും, കൂടുതല്‍ യുവജനങ്ങള്‍ ഈമാതൃക പിന്തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

വിശ്വാസ പരിശീലനകേന്ദ്രത്തിന്റെ പുതിയ ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ പഠനംപൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെയും, മാതാപിതാക്കളെയും, അധ്യാപകരേയും അതിഥികളെയും സ്വാഗതംചെയ്തു.

ദിയകാവാലം (ഓട്ടവാ), തെരേസ് ദേവസ്യാ (കേംബ്രിഡ്ജ്) എന്നിവര്‍ പഠനംപൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു ടോസ്റ്റ് സ്പീച് നടത്തി. പുതിയ ഗ്രാജുവേറ്റുകളുടെ പ്രതിനിധികളായി മെഘന്‍ ബിജു (ഹാമില്‍ട്ടണ്‍), ഡാനിയേല്‍ പോള്‍ (വിന്നിപെഗ്)  എന്നിവര്‍ ആശംസകള്‍ക്കും ഉപചാരങ്ങള്‍ക്കും സ്‌നേഹമസൃണമായ നന്ദിരേഖപ്പെടുത്തി.

രൂപതയെ പ്രതിനിധീകരിച്ചു വികാരി ജനറാള്‍ റവ. ഫാ. പത്രോസ് ചമ്പക്കരയും, രക്ഷിതാക്കളുടെ പ്രതിനിധിയായി റിറ്റ്‌സണ്‍ ജോസ് പുല്‍പ്പറമ്പിലും (എഡ്മണ്ടന്‍) വിശ്വാസപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനം അര്‍പ്പിച്ചു.

ലണ്ടന്‍ സെന്റ്‌മേരിസ്ഇടവകയിലെ ജൂനോമരിയലിന്‍സും, ലിസ് മരിയലിന്‍സും ചേര്‍ന്ന് കേക്ക് മുറിച്ച് ആഹ്‌ളാദം പങ്കുവച്ചു.
മുന്‍ ഡയറക്ടര്‍ കൂടിയായ ഫാ.മാര്‍ട്ടിന്‍ അഗസ്റ്റിന്‍ മാണിക്കനാംപറമ്പില്‍ പുതിയ യുവ അസ്സോസിയേ റ്റുകള്‍ വിശ്വാസ പരിശീലനം ശക്തിപ്പെടുത്തുന്നതില്‍ നല്കുന്ന മുന്‍ഗണനക്കും ക്രിയാത്മക പങ്കാളിത്തത്തിനും അനുമോദനങ്ങള്‍ അര്‍പ്പിച്ചു.  

ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ ചടങ്ങുകള്‍ക്കൊടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആശിര്‍വാദം നല്‍കി, സഭയോടൊപ്പം ചേര്‍ന്നു വിവിധ പ്രവര്‍ത്തനരംഗങ്ങളില്‍ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ വീണ്ടും സ്വാഗതം ചെയ്യുകയുംചെയ്തു.

മിസ്സിസ്സാഗ സെന്റ്അല്‍ഫോന്‍സാക ത്തീഡ്രല്‍ ഇടവകയിലെ വിദ്യാര്‍ത്ഥികളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.  വിന്നിപെഗ് സെന്റ് ജൂഡ് ഇടവകയിലെ വിദ്യാര്‍ത്ഥികള്‍ ദേശീയഗാനവും, ഫോര്‍ട്ട് മക്മറി സെന്റ് തോമസ് മിഷനിലെ വിദ്യാര്‍ത്ഥികള്‍പേപ്പല്‍ ആന്തവും ആലപിച്ചു. അസോ. ഡയറക്ടര്‍ സിസ്റ്റര്‍ ജെസ്ലിന്‍ സി.എം.സി. കൃതജ്ഞത അര്‍പ്പിച്ചു.
സെറിന്‍ ജോര്‍ജ്  (വാന്‍കൂവര്‍), ക്രിസ്റ്റീന കണ്ണമ്പുഴ (സ്കാര്‍ബറോ, ടൊറോണ്ടോ)  എന്നിവരുടെ മികച്ച അവതരണം സദസ്സിന്റെ പ്രശംസക്ക് അര്‍ഹമായി.  

എപ്പാര്‍ക്കിയല്‍ കാറ്റെക്കെറ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങങ്ങളായ ഷാന്റി പൗലോസ് (വാന്‍കൂവര്‍), സന്തോഷ് ജോര്‍ജ് (ഓട്ടവ), ജോസ് വര്‍ഗീസ്  (സ്കാര്‍ബറോ, ടൊറോണ്ടോ), അജിമോന്‍ ജോസഫ് (ലണ്ടന്‍), ജിഷി വാളൂക്കാരന്‍ (ഓഷവ) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ജോസ് വര്‍ഗീസ്, ടൊറന്റോ അറിയിച്ചതാണിത്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സജിൽ ജോർജ്ജിന്റെ നിര്യാണത്തിൽ ഫോമാ അനുശോചനം രേഖപ്പെടുത്തി 

വെളുത്തേടൻ (മിന്നാമിന്നികൾ-8: അംബിക മേനോൻ)

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

പ്രിയ സജില്‍, ഓര്‍ക്കുന്നുവെന്നെന്നും (ജോര്‍ജ് തുമ്പയില്‍)

എൻ പ്രാണ നായകനെ എന്ത് വിളിക്കും..? (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 20)

രാമായണത്തിലെ സൗഹൃദക്കാഴ്ച്ചകൾ (ശങ്കരനാരായണൻ ശംഭു, രാമായണ ചിന്തകൾ 19)

ഡെൽറ്റ വേരിയന്റിനെ നേരിടാൻ  ന്യൂയോർക്ക് സിറ്റി പുതിയ തന്ത്രങ്ങൾ മെനയുന്നു 

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

ഗവർണറായി കൊമോയ്ക്ക് തുടരാനാകുമോ? രാജിക്ക് സാധ്യതയുണ്ടോ?

സജിൽ ജോർജിന്റെ വേർപാടിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം(കോര ചെറിയാന്‍)

മാനസയുടെ കൊലപാതകവും ബീഹാറിലെ 'തോക്ക് സംസ്കാര'വും (വെള്ളാശേരി ജോസഫ്)

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദത്തില്‍ പ്രവാസികള്‍

'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:

ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വികാരി രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പാക്കു ഊഷ്മള സ്വീകരണം

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സജിൽ ജോർജിന്റെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൊമോ രാജി വയ്ക്കണമെന്ന് ബൈഡൻ

വാക്സിൻ എടുത്തിട്ടും റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു

ബാലൻസ് ബീമിൽ സിമോൺ ബയൽസിന് വെങ്കലം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; സിലിക്കണ്‍ വാലിയിലും ശുഭാരംഭം

ഡാളസ് കേരള എക്യൂമിനിക്കല്‍ കണ്‍വന്‍ഷന്‍-ആഗസ്റ്റ് 6 മുതല്‍ 8വരെ

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16000 ഡോളര്‍

ഇരുതോണിയിലെ യാത്രക്കാര്‍(കാര്‍ട്ടൂണ്‍: സിംസണ്‍)

മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് : ടെക്സാസ് ലെജന്‍ഡ് ജേതാക്കള്‍

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനി; പൊതുദര്‍ശനം വ്യാഴം, വെള്ളി

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ച് ഡോ എം എ യൂസഫലി, അഭിനന്ദിച്ചു മന്ത്രി റിയാസ്

ജെയ്സൺ തോമസ് (50) ഡാളസിൽ നിര്യാതനായി

View More